മുണ്ടക്കയം: കൊട്ടാരക്കര ദിണ്ഡു കല് ദേശീയ പാതയില്‍ മുണ്ടക്കയത്തിനടുത്ത് മരുതുംമൂടില്‍ ടെംബോ ട്രാവലര്‍ മറിഞ്ഞ് ഉണ്ടായ അപകടത്തില്‍ പിഞ്ചുകുട്ടി ഉള്‍പ്പടെ ഇരുപതോളം പേര്‍ക്ക് പരിക്കേറ്റു. ശനിയാഴ്ച രാത്രി എട്ടേകാലോടെയാണ് അപകടം.
എറണാകുളത്തു നിന്നും ഇടുക്കിയിലേക്കു ടൂറിസത്തിന് എത്തിയ സംഘത്തിന്റെ ട്രാവലറാണ് അപകടത്തില്‍ പെട്ടത്. ഇടുക്കി ജില്ലയിലെ വിവിധ വിനോദ സഞ്ചാര കേന്ദ്രങ്ങള്‍ സന്ദര്‍ശിച്ച സംഘം പാഞ്ചാലിമേട് സന്ദര്‍ശിച്ചു മടങ്ങി വരുന്ന വഴിയാണ് ടെബോ ട്രാവലര്‍ നിയന്ത്രണം വിട്ടുമറിഞ്ഞത്.
എറണാകുളം, കലൂര്‍ സ്വദേശികളായ ബന്ധുക്കള്‍ രാവിലെയാണ് വിനോദയാത്രക്കായി ഇറങ്ങിയത്. കലൂര്‍ അശോക റോഡില്‍ ഷിബുവിന്റെ ഏഴു മാസം പ്രായമുള്ള പെണ്‍കുട്ടിയ്ക്കും ട്രാവലര്‍ ഡ്രൈവറുടെയും പരുക്ക് ഗുരുതരമാണ്.

ഗുരുതരമായി പരിക്കേറ്റ കുട്ടിയെ കോട്ടയം മെഡിക്കല്‍ കോളജ് ആശുപത്രിയിലേക്ക് മാറ്റി. ബാക്കിയുള്ളവരെ മുപ്പത്തിയഞ്ചാം മൈലിലെ സ്വകാര്യ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു പ്രാഥമീക ചികിത്സ നല്കി.
മുണ്ടക്കയം ഭാഗത്തേക്ക് ഇറക്കമിറങ്ങി വരുന്നതിനിടെ വാഹനം നിയന്ത്രണം വിട്ട് റോഡരികിലെ ക്രാഷ് ബാരിക്കേഡ് തകര്‍ത്തു സമീപത്തെ റബര്‍ തോട്ടത്തിലേയ്ക്ക് ഭാഗികമായി മറിയുകയായിരുന്നു പൊലീസും നാട്ടുകാരും ചേര്‍ന്നാണ് രക്ഷാപ്രവര്‍ത്തനം നടത്തിയത്.
പാലാ വാര്‍ത്ത അപ്ഡേറ്റുകള് മൊബൈലില്‍ ലഭിക്കുന്നതിന് വാട്സാപ് ഗ്രൂപ്പില്‍ ജോയിന്‍ ചെയ്യൂ. GROUP 10 / GROUP 7. Subscribe YouTube Channel / Like Facebook Page