വാച്ച് ടവര്‍ നിര്‍മ്മാണ്ണം പൂര്‍ത്തിയാക്കണം: തിക്കോയി ഗ്രാമപഞ്ചായത്ത് കമ്മിറ്റി

തീക്കോയി: വാഗമണ്‍ റോഡിലെ പ്രകൃതിസുന്ദരമായ കാരികാട് ടോപ്പില്‍ പിഡബ്ല്യുഡി നിര്‍മ്മിക്കുന്ന വാച്ച് ടവറിന്റെ നിര്‍മ്മാണം എത്രയും വേഗം പൂര്‍ത്തീകരിച്ചു കെട്ടിടം ഗ്രാമപഞ്ചായത്തിന് കൈമാറണമെന്ന് തീക്കോയി ഗ്രാമപഞ്ചായത്ത് കമ്മിറ്റി പൊതുമരാമത്ത് വകുപ്പിനോട് ആവശ്യപ്പെട്ടു.

അഞ്ച് വര്‍ഷങ്ങള്‍ക്ക് മുമ്പ് ഗ്രാമപഞ്ചായത്ത് വക വെയിറ്റിംഗ് ഷെഡ് ഇരുന്ന സ്ഥലത്താണ് വാച്ച് ടവര്‍ നിര്‍മ്മാണം ആരംഭിച്ചത്. എംഎല്‍എയുടെ നിര്‍ദേശമനുസരിച്ചാണ് ഗ്രാമപഞ്ചായത്തിന്റെ വെയിറ്റിംഗ് ഷെഡ് ഇരുന്ന സ്ഥലം വാച്ച് ടവറിന് വേണ്ടി വിട്ടുനല്‍കിയത്.

വെയ്റ്റിംഗ് ഷെഡിന്റെ സൗകര്യങ്ങളോട് കൂടി വാച്ച് ടവര്‍ നിര്‍മ്മിക്കുമെന്നും കെട്ടിടം ഗ്രാമപഞ്ചായത്തിന് കൈമാറുമെന്നുള്ള ധാരണപ്രകാരമാണ് ഗ്രാമപഞ്ചായത്ത് ഇതിന് അനുവാദം നല്‍കിയത്.

എന്നാല്‍ വര്‍ഷങ്ങള്‍ കഴിഞ്ഞിട്ടും വാച്ച് ടവറിന്റെ നിര്‍മ്മാണം പൂര്‍ത്തീകരിക്കുവാന്‍ കഴിഞ്ഞിട്ടില്ല. ആദ്യഘട്ടത്തില്‍ 40 ലക്ഷം രൂപ ഈ പ്രവര്‍ത്തിയ്ക്ക് ചെലവഴിക്കുകയുണ്ടായി.

പൂര്‍ത്തീകരണത്തിന് 30 ലക്ഷം രൂപ കൂടി അനുവദിച്ചതായി പറയുന്നു.നിര്‍മ്മാണം പൂര്‍ത്തീകരിക്കാത്ത വാച്ച് ടവറിന്റെ മുകളിലേക്ക് ദിനംപ്രതി ആയിരക്കണക്കിന് ആളുകളാണ് പ്രകൃതി സൗന്ദര്യം ആസ്വദിക്കാന്‍ എത്തിക്കൊണ്ടിരിക്കുന്നത്.

വാച്ച് ടവറിന്റെ ടോപ്പില്‍ കൈവരികളോ സംരക്ഷണഭിത്തിയോ നിര്‍മ്മിച്ചിട്ടില്ല.ടവറിന്റെ മുകളില്‍ കയറുന്ന ടൂറിസ്റ്റുകള്‍ക്ക് തന്മൂലം വലിയ അപകടാവസ്ഥയാണുള്ളത്.

നിര്‍മ്മാണം പൂര്‍ത്തിയാക്കുന്നതുവരെ വാച്ച് ടവറില്‍ ജനങ്ങള്‍ കയറാതെ അടിയന്തരമായി സംരക്ഷണവേലി കെട്ടി അപകടസാധ്യത ഒഴിവാക്കണമെന്ന് പി ഡബ്ല്യു ഡി അധികാരികളോട് ആവശ്യപ്പെട്ടതായി ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് കെ സി ജെയിംസ് അറിയിച്ചു.

പാലാ വാര്‍ത്ത അപ്‌ഡേറ്റുകള്‍ മൊബൈലില്‍ ലഭിക്കുന്നതിന് വാട്‌സാപ് ഗ്രൂപ്പില്‍ ജോയിന്‍ ചെയ്യൂ. GROUP 10 / GROUP 7. Subscribe YouTube Channel / Like Facebook Page

You May Also Like

Leave a Reply