തീക്കോയി: തീക്കോയി ഗ്രാമപഞ്ചായത്തില്‍ യുഡിഎഫിനു വ്യക്തമായ ഭൂരിപക്ഷമുണ്ടെന്നും ആറു മെമ്പര്‍മാര്‍ കോണ്‍ഗ്രസിനും ഘടകകക്ഷിയായ കേരളാ കോണ്‍ഗ്രസ് ജോസഫ് വിഭാഗത്തിന് ഒരംഗം ഉള്‍പ്പെടെ പതിമൂന്ന് അംഗ പഞ്ചായത്തില്‍ ഏഴ് അംഗങ്ങളുടെ പിന്തുണ യുഡിഎഫിനുണ്ടെന്നും യു ഡി എഫ് തീക്കോയി മണ്ഡലം കമ്മിറ്റി.
പൂഞ്ഞാര്‍ നിയോജകമണ്ഡലത്തില്‍ എറ്റവും കൂടുതല്‍ സീറ്റുകള്‍ നേടി യു ഡി എഫ് അധികാരത്തില്‍ വന്ന പഞ്ചായത്താണ് തീക്കോയി. ഈ സത്യം മറച്ചു വെയ്ക്കാന്‍ വേണ്ടി തിരഞ്ഞെടുപ്പില്‍ കനത്ത പരാജയം ഏറ്റു വാങ്ങിയ കക്ഷികള്‍ കള്ളപ്രചരണം നടത്തുന്നത് തികച്ചും അപഹാസ്യമാണ്.
തീക്കോയി ടൗണ്‍ ഉള്‍പ്പെടെയുള്ള വാര്‍ഡുകളില്‍ കനത്ത പരാജയമേറ്റുവാങ്ങി തീക്കോയി പഞ്ചായത്തില്‍ നാമ മാത്രമായി തീര്‍ന്ന രാഷ്ട്രീയകക്ഷി തങ്ങളുടെ പരാജയം മറച്ചുവെയ്ക്കാന്‍ വേണ്ടിയാണ് ഇത്തരം നുണപ്രചരണങ്ങള്‍ നടത്തുന്നത്.
വസ്തുതകള്‍ക്ക് നിരക്കാത്തതും അടിസ്ഥാനരഹിതവുമായ ഇത്തരം കള്ളപ്രചരണങ്ങള്‍ ജനം അര്‍ഹിക്കുന്ന അവജ്ഞയോടെ തള്ളിക്കളയുമെന്നും യു ഡി എഫ് തീക്കോയി മണ്ഡലം കമ്മിറ്റി നേതാക്കളായ എം ഐ ബേബി മുത്തനാട്ട്, പയസ് ജേക്കബ്, ഹരി മണ്ണുമഠം, ബാബു വര്‍ക്കി എന്നിവര്‍ അറിയിച്ചു.