തീക്കോയി ടൗണ്‍ വാര്‍ഡ്-02 കണ്ടെയ്ന്‍മെന്റ് സോണ്‍; അവശ്യ വസ്തുക്കളുടെ കടകള്‍ മാത്രം തുറക്കും, കര്‍ശന നിയന്ത്രണം

തീക്കോയി: ഗ്രാമപഞ്ചായത്തിലെ ടൗണ്‍ (വാര്‍ഡ് -02) കണ്ടെയ്ന്‍മെന്റ് സോണായി പ്രഖ്യാപിച്ച് ജില്ലാ കളക്ടര്‍ ഉത്തരവായി. ടൗണ്‍ വാര്‍ഡില്‍ 23 പേര്‍ക്ക് കോവിഡ് പോസിറ്റീവായി സ്ഥിരീകരിച്ചതിനെ തുടര്‍ന്നാണ് നടപടി.

ടൗണ്‍ വാര്‍ഡ് കണ്ടെയ്ന്‍മെന്റ് സോണായ സഹചര്യത്തില്‍ ഗ്രാമപഞ്ചായത്തും, ആരോഗ്യവകുപ്പും, പോലീസും ചേര്‍ന്ന് കര്‍ശന നിയന്ത്രണങ്ങള്‍ നടപ്പിലാക്കുവാന്‍ തീരുമാനിച്ചു.

Advertisements

ടൗണ്‍ വാര്‍ഡില്‍ ആവശ്യ സാധനങ്ങള്‍ വില്‍ക്കുന്ന കടകള്‍ ഒഴികെയുള്ള വ്യാപാരകേന്ദ്രങ്ങള്‍ ഇനിയൊരു അറിയിപ്പ് ഉണ്ടാവുന്നത് വരെ അടച്ചിടണം. ടൗണ്‍ വാര്‍ഡില്‍ താമസിക്കുന്നവര്‍ വളരെ അത്യാവശ്യ കാര്യങ്ങള്‍ക്ക് മാത്രമേ പുറത്തിറങ്ങാവൂ.

യാത്രകള്‍ ഒഴിവാക്കി നിയന്ത്രണ നടപടികളുമായി സഹകരിക്കണമെന്ന് ഗ്രാമപഞ്ചായത്ത് പ്രസിഡണ്ട് കെ.സി ജെയിംസ് അറിയിച്ചു.

പാലായിലെയും സമീപ പ്രദേശങ്ങളിലെയും വാര്‍ത്തകളും ജോലി സാധ്യതകളും മറ്റ് അറിവുകളും വാട്ട്‌സാപ്പില്‍ ലഭിക്കുന്നതിന് ഗ്രൂപ്പില്‍ ജോയിന്‍ ചെയ്യൂ. GROUP 3, GROUP 5

You May Also Like

Leave a Reply