തീക്കോയി: തീക്കോയി ഗ്രാമപഞ്ചായത്ത് 2021- 22 വാര്‍ഷിക പദ്ധതി പ്രകാരം സുഭിക്ഷ കേരളവുമായി ബന്ധപ്പെട്ട പച്ചക്കറിതൈകളും ഔഷധ തൈകളും വിതരണം ചെയ്തു. 250 കുടുംബങ്ങള്‍ക്കാണ് തൈകള്‍ നല്‍കുന്നത്.
വീട്ടുമുറ്റത്ത് വിഷരഹിത പച്ചക്കറികള്‍ ഉത്പാദിപ്പിക്കുകയാണ് പദ്ധതിയുടെ ലക്ഷ്യം. തൈകള്‍ നടുന്നതിന് ചെടികള്‍ നേരത്തെ വിതരണം ചെയ്തിരുന്നു. പദ്ധതിയുടെ ഉദ്ഘാടനം പ്രസിഡന്റ് കെ സി ജെയിംസ് നിര്‍വഹിച്ചു.
വൈസ് പ്രസിഡന്റ് കവിത രാജു, സ്റ്റാന്‍ഡിങ് കമ്മിറ്റി ചെയര്‍മാന്മാരായ ബിനോയ് ജോസഫ്, മോഹനന്‍ കുട്ടപ്പന്‍, ജയറാണി തോമസുകുട്ടി, മെമ്പര്‍മാരായ സിറില്‍ റോയി,സിബി രഘുനാഥന്‍,മാളു ബി മുരുകന്‍, രതീഷ് പി എസ്,മാജി തോമസ്, ദീപ സജി , അമ്മിണി തോമസ്, നജീമ പരീക്കൊച്, സെക്രട്ടറി കെ സാബുമോന്‍,കൃഷി ഓഫീസര്‍ ഹണി ലിസ ചാക്കോ എന്നിവര്‍ പങ്കെടുത്തു.
പാലായിലെയും സമീപ പ്രദേശങ്ങളിലെയും വാര്‍ത്തകളും ജോലി സാധ്യതകളും അറിയാന്‍ വാട്‌സാപ് ഗ്രൂപ്പില്‍ ജോയിന്‍ ചെയ്യൂ… GROUP 19