കെസി ജെയിംസ് തീക്കോയി പഞ്ചായത്ത് പ്രസിഡന്റ്

തീക്കോയി: തീക്കോയി ഗ്രാമപഞ്ചായത്ത് പ്രസിഡന്റായി കോണ്‍ഗ്രസിലെ കെ.സി. ജെയിംസ് തിരഞ്ഞെടുക്കപ്പെട്ടു. യുഡിഎഫ് സ്ഥാനാര്‍ഥിയായിരുന്ന കെസി ജെയിംസിന് 8 വോട്ടും എല്‍ഡിഎഫ് സ്ഥാനാര്‍ഥിയായിരുന്ന സിബി രഘുനാഥന് 4 വോട്ടും ലഭിച്ചു.

കെ.സി ജെയിംസ് ഇത് നാലാമത്തെ തവണയാണ് തീക്കോയില്‍ പസിഡന്റാകുന്നത്. 2000-2005, 2005-2010, 2015-2020 വര്‍ഷങ്ങളിലായി ഒന്‍പതര വര്‍ഷക്കാലം പ്രസിഡന്റായിട്ടുണ്ട്.

Advertisements

ഈ കാലയളവിലെ 2002-2003, 2016-2017 വര്‍ഷങ്ങളില്‍ ജില്ലയിലെ മികച്ച ഗ്രാമപഞ്ചായത്തായി തീക്കോയി ഗ്രാമ പഞ്ചായത്ത് തെരഞ്ഞെടുക്കപ്പെട്ടിരുന്നു.

ജലനിധി പദ്ധതി, പഞ്ചായത്ത് ഓഫീസ് നവീകരണം, I.S.O. സര്‍ട്ടിഫിക്കേഷന്‍, ഗ്രാമീണ റോഡുകളുടെ വികസനം, കൃഷി-മൃഗസംരക്ഷണ മേഖലയിലെ നൂതന പദ്ധതികള്‍ ലൈഫ് ഭവന നിര്‍മ്മാണ പദ്ധതികള്‍, തെരുവു വിളക്കുകളുടെ വ്യാപനം, ടൂറിസ്റ്റ് കേന്ദ്രമായ മാര്‍മല അരുവിയിലേക്കുള്ള റോഡ് നിര്‍മ്മാണം, സമ്പൂര്‍ണ്ണ വൈദ്യുതീകരണം, പ്ലാസ്റ്റിക് നിര്‍മ്മാര്‍ജ്ജന പദ്ധതി തുടങ്ങി നിരവധി പദ്ധതികളാണ് ഈ കാലയളവില്‍ നടപ്പിലാക്കിയത്.

കഴിഞ്ഞ മൂന്ന് തവണയും പതിനൊന്നാം വാര്‍ഡിനെയാണ് പ്രതിനിധികരിച്ചെങ്കില്‍ ഇത്തവണ രണ്ടാം വാര്‍ഡയായ തീക്കോയി ടൗണില്‍ നിന്നാണ് കെ.സി. ജെയിംസ് വിജയിച്ചത്.

You May Also Like

Leave a Reply