തീക്കോയിയില്‍ സ്റ്റാന്റിംഗ് കമ്മിറ്റികളും യു.ഡി.എഫിന്

തീക്കോയി: തീക്കോയി ഗ്രാമപഞ്ചായത്തിലെ മുഴുവന്‍ സ്റ്റാന്റിംഗ് കമ്മിറ്റികളും യുഡിഎഫിന്.

വികസനകാര്യ സ്റ്റാന്റിംഗ് കമ്മിറ്റി ചെയര്‍മാനായി കോണ്‍ഗ്രസ്സിലെ ബിനോയ് ജോസഫ് പാലയ്ക്കല്‍,
ക്ഷേമകാര്യ സ്റ്റാന്റിംഗ് കമ്മിറ്റി ചെയര്‍മാനായി കോണ്‍ഗ്രസിലെ മോഹനന്‍ കുട്ടപ്പന്‍ കാവുംപുറത്ത് എന്നിവര്‍ തെരഞ്ഞെടുക്കപ്പെട്ടു.

Advertisements

ആരോഗ്യ/വിദ്യാഭ്യാസ സ്റ്റാന്റിംഗ് കമ്മിറ്റി ചെയര്‍പേഴ്‌സണ്‍ ആയി യു. ഡി. എഫ്. പിന്തുണയോടെ സ്വതന്ത്ര അംഗം ജയറാണി തോമസുകുട്ടി മൈലാടൂരും തിരഞ്ഞെടുക്കപ്പെട്ടു.

പ്രസിഡന്റ് കോണ്‍ഗ്രസ്സിലെ കെ. സി. ജെയിംസ്സും വൈസ് പ്രസിഡന്റ് കേരളാ കോണ്‍ഗ്രസ് ജോസഫ് വിഭാഗത്തിലെ കവിതാ രാജീവുമാണ്.

You May Also Like

Leave a Reply