തീക്കോയി – ഗ്രാമപഞ്ചായത്തിന്റെ വാര്‍ഷിക പദ്ധതിയില്‍ ഉള്‍പ്പെടുത്തി പത്ത് ലക്ഷം രൂപ ചെലവഴിച്ച് ഗ്രാമപഞ്ചായത്ത് കാര്യാലയം, ആയുര്‍വേദ ആശുപത്രി എന്നീ സ്ഥാപനങ്ങളില്‍ സ്ഥാപിച്ച ഓഫ് ഗ്രിഡ് സോളാര്‍ പവര്‍ പ്ലാന്റ്കളുടെ ഉദ്ഘാടനം സെപ്റ്റംബര്‍ 24 ന് രാവിലെ 11 മണിക്ക് ഗ്രാമ പഞ്ചായത്ത് കോണ്‍ഫറന്‍സ് ഹാളില്‍ നടക്കും.
ഗ്രാമപഞ്ചായത്ത് ജനകീയാസൂത്രണ രജത ജൂബിലി സ്മാരക പ്രോജക്റ്റുകളാണ് സോളാര്‍ പവര്‍ പ്ലാന്റുകള്‍ . ഗ്രാമ പഞ്ചായത്തിന്റെയും ആയുര്‍വേദ ആശുപത്രിയുടെയും സുഗമമായ പ്രവര്‍ത്തനത്തിനും വൈദ്യുതി ഉപഭോഗം കുറയ്ക്കുന്നതിനും പ്രോജക്ട് ലക്ഷ്യമിടുന്നു.
5 കിലോവാട്ട് പവറിന്റെയും 2 കിലോവാട്ട് പവറിന്റെയും രണ്ട് സോളാര്‍ പവര്‍ പ്ലാന്റുകള്‍ ആണ് ഊര്‍ജ മന്ത്രാലയം നിഷ്‌കര്‍ഷിക്കുന്ന മാനദണ്ഡങ്ങള്‍ പാലിച്ച് അനെര്‍ട്ടിന്റെ മേല്‍നോട്ടത്തില്‍ സ്ഥാപിച്ചിട്ടുള്ളത്.
ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് കെ സി ജെയിംസിന്റെ അധ്യക്ഷതയില്‍ ചേരുന്ന യോഗത്തില്‍ സോളാര്‍ പവര്‍ പ്ലാന്റ് കളുടെ ഉദ്ഘാടനം ആന്റോ ആന്റണി എം പി നിര്‍വഹിക്കും.
ജില്ലാ പഞ്ചായത്ത് മെമ്പര്‍മാരായ അഡ്വ. ഷോണ്‍ ജോര്‍ജ്,പി ആര്‍ അനുപമ, ബ്ലോക്ക് പഞ്ചായത്ത് വൈസ് പ്രസിഡന്റ് എന്‍ റ്റി കുര്യന്‍, മെമ്പര്‍മാരായ ഓമന ചന്ദ്രന്‍, കെ കെ കുഞ്ഞുമോന്‍ അനെര്‍ട്ട് ജില്ല എഞ്ചിനീയര്‍ ജോണ്‍ നൈനാന്‍ ഗ്രാമപഞ്ചായത്ത് വൈസ് പ്രസിഡന്റ് കവിത രാജു സ്റ്റാന്‍ഡിങ് കമ്മിറ്റി ചെയര്‍മാന്മാരായ ബിനോയ് ജോസഫ്, മോഹനന്‍ കുട്ടപ്പന്‍, ജയറാണി തോമസുകുട്ടി മെമ്പര്‍മാരായ സിറില്‍ റോയി , സിബി രഘുനാഥന്‍, മാളു ബി മുരുകന്‍,രതീഷ് പി എസ്, മാജി തോമസ്, ദീപ സജി,അമ്മിണി തോമസ്, നജീമ പരീക്കൊച്,സെക്രട്ടറി കെ സാബുമോന്‍ പ്ലാന്‍ ക്ലാര്‍ക്ക് അബ്ദുല്‍ റൗഫ് കുടുംബശ്രീ ചെയര്‍പേഴ്‌സണ്‍ റീത്താമ്മ എബ്രഹാം തുടങ്ങിയവര്‍ പ്രസംഗിക്കും.
കോവിഡ് 19 മാനദണ്ഡ പ്രകാരമാണ് പ്രോഗ്രാം നടത്തപ്പെടുന്നതെന്ന് പ്രസിഡന്റ് കെ സി ജെയിംസ് അറിയിച്ചു
പാലായിലെയും സമീപ പ്രദേശങ്ങളിലെയും വാര്‍ത്തകളും ജോലി സാധ്യതകളും അറിയാന്‍ വാട്‌സാപ് ഗ്രൂപ്പില്‍ ജോയിന്‍ ചെയ്യൂ… GROUP 19