തീക്കോയി : തീക്കോയി – വാഗമണ്‍ റോഡില്‍ കാരികാട് ടോപ്പ് ഭാഗത്ത് കരിങ്കല്‍ത്തിട്ടയില്‍ നിന്നും പാറകള്‍ അടര്‍ന്ന് വീഴുന്നത് ഒഴിവാക്കുവാന്‍ ആവശ്യമായ നടപടികള്‍ സ്വീകരിക്കണമെന്ന് ഗ്രാമപഞ്ചായത്ത് കമ്മറ്റി പ്രമേയത്തിലൂടെ ജില്ലാ കളക്ടറോടും പൊതുമരാമത്ത് വകുപ്പ് അധികാരികളോടും ആവശ്യപ്പെട്ടു.
പൊതുമരാമത്ത് വകുപ്പ് അധീനതയിലുള്ള വാഗമണ്‍ റോഡിന്റെ കാരികാട് ടോപ്പ് ഭാഗത്തുള്ള റോഡിന്റെ സൈഡ് സര്‍ക്കാര്‍ ഭൂമി യാണ്. റോഡിന്റെ സൈഡിലുള്ള പാറക്കെട്ടുകളില്‍ പല ഭാഗത്തും ചെറിയ മരങ്ങള്‍ വളര്‍ന്നും മറ്റു കാരണങ്ങള്‍ കൊണ്ടും പാറക്കൂട്ടങ്ങളില്‍ വിള്ളലുണ്ടായി വലിയ പാറക്കല്ലുകള്‍ അടര്‍ന്ന് റോഡില്‍ പതിക്കുകയാണ്.
കഴിഞ്ഞ ദിവസം രാത്രിയില്‍ ഒരു വലിയ പാറകഷണം റോഡില്‍ വീണിരുന്നു. രാത്രിയില്‍ തന്നെ പഞ്ചായത്ത്, ഗതാഗത തടസ്സമുണ്ടാകതെ, കല്ല് റോഡിന്റെ സൈഡിലേക്ക് മാറ്റിയിരുന്നു. ജണഉ ഈ കല്ല് അവിടെ നിന്നും പൊട്ടിച്ചു മാറ്റിയിട്ടില്ല. ശക്തമായ മഴയെത്തുടര്‍ന്ന് റോഡിന്റെ പല ഭാഗങ്ങളിലും സംരക്ഷണ ഭിത്തി തകര്‍ന്നിട്ടുണ്ട്.
റോഡിന് മുകള്‍ വശത്ത് അപകടാവസ്ഥയില്‍ നില്‍ക്കുന്ന പാറക്കൂട്ടങ്ങള്‍ അടിയന്തരമായി നീക്കം ചെയ്ത് ടൂറിസ്റ്റ് മേഖലയായ വാഗമണ്ണിലേക്കുള്ള ഗതാഗതത്തിന് അപകട ഭീഷണി ഒഴിവാക്കണമെന്ന് ഗ്രാമ പഞ്ചായത്ത് കമ്മറ്റി ആവശ്യപ്പെട്ടു.
പ്രസിഡന്റ് കെ.സി ജെയിസിന്റെ അധ്യക്ഷതയില്‍ കൂടിയ യോഗത്തില്‍ വൈസ് പ്രസിസന്റ് കവിത രാജീവ്, സ്റ്റാന്റിംഗ് കമ്മറ്റി ചെയര്‍മാന്‍മാരായ ബിനോയി ജോസഫ് , മോഹനന്‍കുട്ടപ്പന്‍ , ജയറാണി തോമസുകുട്ടി , മെംബര്‍മാരായ സിറില്‍ റോയി, സിബി രഘുനാഥന്‍, മാളു ബി.മുരുകന്‍, രതീഷ് ജട, മാജി തോമസ്, ദീപാ സജി, അമ്മിണി തോമസ് , നജീമ പരിക്കൊച്ച്, സെക്രട്ടറി സാബുമോന്‍ കെ , പ്ലാന്‍ ക്ലാര്‍ക്ക് റൗഫ് മറ്റു ഉദ്യോഗസ്ഥര്‍ തുടങ്ങിയവര്‍ പങ്കെടുത്തു.
പാലായിലെയും സമീപ പ്രദേശങ്ങളിലെയും വാര്‍ത്തകളും ജോലി സാധ്യതകളും അറിയാന്‍ വാട്‌സാപ് ഗ്രൂപ്പില്‍ ജോയിന്‍ ചെയ്യൂ… GROUP 19
പാലായിലെയും സമീപ പ്രദേശങ്ങളിലെയും വാര്‍ത്തകളും ജോലി സാധ്യതകളും അറിയാന്‍ വാട്‌സാപ് ഗ്രൂപ്പില്‍ ജോയിന്‍ ചെയ്യൂ… GROUP 19