തീക്കോയി ഗ്രാമ പഞ്ചായത്തിലെ ഒന്നാം വാർഡിലെ നിരവധി കുടുംബങ്ങളുടെ യാത്ര ക്ലേശങ്ങൾക്ക് ഇതോടെ വിരാമമായി. ഗ്രാമപഞ്ചായത്ത് മെമ്പർ സിറിൾ റോയ് താഴത്തുപറമ്പിൽ-ന്റെയും പ്രദേശവാസി ബിജു പറകോണേൽ-ന്റെയും നേതൃത്വത്തിൽ ജോൺസൺ മാത്യു പുതനപ്രകുന്നേൽ,മാത്തുക്കുട്ടി പുതനപ്രകുന്നേൽ എന്നിവരുടെ ഉടമസ്ഥതയിലുള്ള സ്ഥലം പഞ്ചായത്തിന് റോഡ് നിർമിക്കുന്നതിന്റെ ആവശ്യത്തിനായി സൗജന്യമായി എഴുതി നൽകിയിരിക്കുന്നത്.


ഈ റോഡ് നിർമ്മാണത്തിന് ആവശ്യമായ സ്ഥലത്തിൻറെ പ്രമാണം ഗ്രാമപഞ്ചായത്ത് മെമ്പർ സിറിൾ റോയി പഞ്ചായത്ത് പ്രസിഡൻറ് കെ സി ജെയിംസിനും സെക്രട്ടറി സുമ ഭായി അമ്മക്കും നൽകി.


ഗ്രാമ പഞ്ചായത്തിൻറെ ആസ്തി രജിസ്റ്ററിൽ ഉൾപ്പെടുത്തിയ ശേഷം നിർമ്മാണ പ്രവർത്തനങ്ങൾ വരും സാമ്പത്തികവർഷം ആരംഭിച്ച് പണി പൂർത്തീകരിക്കാൻ സാധിക്കുമെന്ന് വാർഡ് മെമ്പർ സിറിൾ റോയി അറിയിച്ചു.