തീക്കോയി ഒറ്റയീട്ടി ഭാഗത്ത് വാഷും വാറ്റുപകരണങ്ങളും കണ്ടെത്തി

ഈരാറ്റുപേട്ട: തീക്കോയി ഒറ്റയീട്ടി ഭാഗത്ത് വാഷും വാറ്റുപകരണങ്ങളും കണ്ടെത്തി. ഈരാറ്റുപേട്ട റേഞ്ച് എക്‌സൈസ് ഇന്‍സ്‌പെക്ടര്‍ വൈശാഖ് വി പിള്ളയ്ക്ക് ലഭിച്ച രഹസ്യവിവരത്തിന്റെ അടിസ്ഥാനത്തില്‍ നടത്തിയ റെയ്ഡിലാണ് വാഷും വാറ്റുപകരണങ്ങളും കണ്ടെത്തിയത്.

തീക്കോയി ഒറ്റയീട്ടി ഭാഗത്ത് ആറ്റുപ്പുറം മീനച്ചിലാറിന്റെ കൈവഴിയായ തോട്ടില്‍ ബുധനാഴ്ച രാവിലെ ഈരാറ്റുപേട്ട റേഞ്ച് പാര്‍ട്ടി നടത്തിയ പരിശോധനയില്‍ നീര്‍ച്ചാലിനോട് ചേര്‍ന്ന് പാഴ്മരങ്ങള്‍ നിറഞ്ഞ പാറക്കെട്ടിന്റെ അടിയില്‍ നാളുകളായി നടത്തിവന്നിരുന്ന ചാരായ വാറ്റ് കേന്ദ്രം കണ്ടെത്തി.

💞💞💞 പാലാവാര്‍ത്ത.com വാര്‍ത്തകള്‍ മൊബൈലില്‍ ലഭിക്കാന്‍ വാട്‌സാപ്പ് ഗ്രൂപ്പില്‍ അംഗമാകൂ. 🙏🙏🙏

കാടുപിടിച്ചതും അപകട സാധ്യതയേറിയതുമായ പാറകളിലൂടെ വളരെ സാഹസികമായിട്ടാണ് എക്‌സൈസ് പാര്‍ട്ടി വാറ്റ് കേന്ദ്രത്തിലേക്ക് എത്തിചേര്‍ന്നത്. 100 ലിറ്റര്‍ വാഷും വാറ്റുപകരണങ്ങളും കണ്ടെടുത്തു. സ്ഥലത്ത് ഏറെ വിറക് ശേഖരിച്ച് സൂക്ഷിച്ചിരിക്കുന്നതായും കണ്ടെത്തി.

ഓണം സ്‌പെഷ്യല്‍ ഡ്രൈവിനോട് അനുബന്ധിച്ച് ഈരാറ്റുപേട്ട എക്‌സൈസ് റേഞ്ചില്‍ പരിധിയില്‍ അനധികൃത ലഹരി വസ്തുക്കള്‍, വ്യാജമദ്യ നിര്‍മ്മാണം വില്‍പ്പന സംബന്ധിച്ച പരാതികള്‍ 9400069519 , 04822277999 നമ്പറുകളില്‍ വിളിച്ച് അറിയിക്കേണ്ടതാണ്.

റെയ്ഡില്‍ പ്രിവന്റീവ് ഓഫീസര്‍മാരായ ബിനീഷ് സുകുമാരന്‍, അഭിലാഷ് കുമ്മണ്ണൂര്‍, സിവില്‍ എക്‌സൈസ് ഓഫീസര്‍മാരായ ഉണ്ണിമോന്‍ മൈക്കിള്‍, ജിമ്മി ജോസ് എന്നിവര്‍ പങ്കെടുത്തു.

Maxin Francis

Hi It's me, Maxin Francis! I'm a journalist by profesion and passion while blogging is my hobby, web designing, digital marketing and social media are all my cups of tea.

Leave a Reply

%d bloggers like this: