തീക്കോയി : തീക്കോയി ഗ്രാമപഞ്ചായത്ത് 2021-2022 വാര്‍ഷിക പദ്ധതി പ്രകാരം വനിതകള്‍ക്ക് മുട്ടക്കോഴികളെ വിതരണം ചെയ്തു . 600 കുടുംബങ്ങള്‍ക്ക് പത്ത് മുട്ടക്കോഴി കുഞ്ഞുങ്ങളെ വീതം 6000 മുട്ടക്കോഴികളെയാണ് വിതരണം ചെയ്യുന്നത്.
സുഭിക്ഷ കേരളത്തിന്റെ ഭാഗമായി മുട്ട ഉല്പാദനം വര്‍ദ്ധിപ്പിക്കുകയാണ് പദ്ധതിയുടെ ലക്ഷ്യം. ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് കെ സി ജെയിംസ് പദ്ധതിയുടെ ഉദ്ഘാടനം നിര്‍വഹിച്ചു.
വൈസ് പ്രസിഡന്റ് കവിത രാജു, സ്റ്റാന്‍ഡിങ് കമ്മിറ്റി ചെയര്‍മാന്മാരായ ബിനോയ് ജോസഫ്, മോഹനന്‍ കുട്ടപ്പന്‍, ജയറാണി തോമസുകുട്ടി , മെമ്പര്‍മാരായ സിറില്‍ റോയ്, സിബി രഘുനാഥന്‍, മാളു ബി മുരുകന്‍, രതീഷ് പി എസ്, മാജി തോമസ്, ദീപ സജി, അമ്മിണി തോമസ്, നജീമ പരീക്കൊച്,വെറ്റനറി സര്‍ജന്‍ ഡോ. ബിനോയ് ജോസഫ് എന്നിവര്‍ പങ്കെടുത്തു
പാലായിലെയും സമീപ പ്രദേശങ്ങളിലെയും വാര്‍ത്തകളും ജോലി സാധ്യതകളും അറിയാന്‍ വാട്‌സാപ് ഗ്രൂപ്പില്‍ ജോയിന്‍ ചെയ്യൂ… GROUP 19