തീക്കോയി: തീക്കോയി കൃഷി ഭവനിൽ നിന്നും പ്രധാൻ മന്ത്രി കിസാൻ സമ്മാൻ നിധി പദ്ധതി പ്രകാരം 2000 രൂപ വാങ്ങുന്ന എല്ലാ കർഷകരും തങ്ങളുടെ കൃഷി ഭൂമി സംബന്ധിച്ച് വിവരങ്ങൾ സെപ്റ്റംബർ 30 നകം എയിംസ് പോർട്ടലിൽ അപ്ഡേറ്റ് ചെയ്യേണ്ടതും E-KYC പൂർത്തീകരിക്കേണ്ടതുമാണ്.

കർഷകർക്ക് സ്വന്തമായോ അക്ഷയ സേവനകേന്ദ്രങ്ങൾ വഴിയോ കൃഷിഭവൻ മുഖാന്തിരമോ ഇവ പൂർത്തിയാകാവുന്നതാണെന്ന് കൃഷി ഓഫീസർ അറിയിച്ചു സമയപരിധിക്കുള്ളിൽ പോർട്ടലിൽ വിവരങ്ങൾ നൽകാത്ത ഗുണഭോക്താക്കൾക്കു തുടർന്ന് പദ്ധതിയുടെ ആനുകൂല്യങ്ങൾ ലഭിക്കുന്നതല്ല.
കൂടുതൽ വിവരങ്ങൾക്ക് തീക്കോയീ കൃഷി ഭവനുമായി ബന്ധപ്പെടുക. 9383470763,8590487186,8281902371.