തീക്കോയില്‍ പിസി ജോര്‍ജിനെതിരെ പ്രമേയം

തീക്കോയി: കോണ്‍ഗ്രസിന്റെയും യുഡിഎഫിന്റെയും നേതാക്കളെ നിരന്തരം അവഹേളിക്കുന്ന പിസി ജോര്‍ജിനെ യുഡിഎഫ് മുന്നണിയില്‍ ചേര്‍ക്കാന്‍ യാതൊരു കാരണവശാലും അനുവദിക്കരുതെന്ന് ഇന്ത്യന്‍ നാഷണല്‍ കോണ്‍ഗ്രസ് തീക്കോയി മണ്ഡലം കമ്മിറ്റി.

നിയമസഭാ തിരഞ്ഞെടുപ്പില്‍ പൂഞ്ഞാര്‍ സീറ്റ് കോണ്‍ഗ്രസ് ഏറ്റെടുക്കണമെന്നും തീക്കോയി മണ്ഡലം കമ്മിറ്റി പ്രമേയം പാസാക്കി.

Advertisements

ALSO READ: പിസി ജോര്‍ജ് യുഡിഎഫിലേക്ക്; പാലായില്‍ മല്‍സരിക്കും, പൂഞ്ഞാറില്‍ ഷോണ്‍?

കെപിസിസി സെക്രട്ടറി അഡ്വ എന്‍ ഷൈലാജ് യോഗം ഉല്‍ഘാടനം ചെയ്തു. എം. ഐ ബേബി, അഡ്വ. വിഎം മുഹമ്മദ് ഇല്യാസ്, ജോമോന്‍ ഐക്കര, അഡ്വ. വി ജെ ജോസ്, കെസി ജെയിംസ്, ചാള്‍സ് ആന്റണി, ബിനോയ് ജോസഫ്, ഓമനാ ഗോപാലന്‍, ജോയ് പൊട്ടനാനിയില്‍, ഹരി മണ്ണുമഠം, മാജി നെല്ലുവേലില്‍, സിറിള്‍ താഴത്തുപറമ്പില്‍, മാളു ബി മുരുകന്‍, മോഹനന്‍ കുട്ടപ്പന്‍, റിജോ കാഞ്ഞമല, വിമല്‍ വഴിക്കടവ്, സജി കുര്യാക്കോസ്, റഷീദ് കുന്തീപറമ്പില്‍, കെ. എം. നിസ്സാര്‍, പി മുരുകന്‍, ഇ. ജി. മുരളി തുടങ്ങിയവര്‍ പ്രസംഗിച്ചു.

You May Also Like

Leave a Reply