തീക്കോയി :തീക്കോയി ഗ്രാമപഞ്ചായത്തില്‍ സ്‌കൂള്‍ തുറക്കുന്നതിനു മുന്നോടിയായി സ്‌കൂള്‍ വിദ്യാര്‍ത്ഥികള്‍ക്ക് ഹോമിയോപ്പതി ഇമ്മ്യൂണിറ്റി ബൂസ്റ്റര്‍ മരുന്നുവിതരണം ‘കരുതലോടെ മുന്നോട്ട് ‘ എന്ന പദ്ധതി ആരംഭിച്ചു.
ഒക്ടോബര്‍ 25,26, 27 തീയതികളില്‍ കുട്ടികള്‍ക്ക് മരുന്നുകള്‍ വിതരണം ചെയ്യും. പദ്ധതിയുടെ പഞ്ചായത്ത് തല ഉദ്ഘാടനം പ്രസിഡന്റ് കെ സി ജെയിംസ് നിര്‍വഹിച്ചു.
ആരോഗ്യ സ്റ്റാന്‍ഡിങ് കമ്മിറ്റി ചെയര്‍പേഴ്‌സണ്‍ ജയറാണി തോമസ്‌കുട്ടി അധ്യക്ഷത വഹിച്ചു.
സ്റ്റാന്‍ഡിങ് കമ്മറ്റി ചെയര്‍മാന്‍മാരായ ബിനോയ് ജോസഫ്, മോഹനന്‍ കുട്ടപ്പന്‍ ഹോമിയോ മെഡിക്കല്‍ ഓഫീസര്‍ ഡോ. സൗമ്യ ലക്ഷ്മി ഫാര്‍മസിസ്റ്റ് ശ്രീകുമാര്‍ തുടങ്ങിയവര്‍ പങ്കെടുത്തു.
പാലായിലെയും സമീപ പ്രദേശങ്ങളിലെയും വാര്‍ത്തകളും ജോലി സാധ്യതകളും അറിയാന്‍ വാട്‌സാപ് ഗ്രൂപ്പില്‍ ജോയിന്‍ ചെയ്യൂ… GROUP 19