വേലത്തുശ്ശേരിയിൽ വിജയ പ്രതീക്ഷയിൽ ഡോണാ ബിനു

തീക്കോയി : തീക്കോയി ഗ്രാമപഞ്ചായത്തിലെ ഒൻപതാം വാർഡിൽ ഇത്തവണ മൂന്നു പേരാണ് മൽസര രംഗത്തുള്ളത്. ജനപക്ഷം സ്ഥാനാർത്ഥിയായി ലിജിനാ ഷിജോ, ആദ്യമായി മൽസര രംഗത്ത് ഇറങ്ങുമ്പോൾ, സീറ്റ് നിലനിർത്തുവാനായി മാജി തോമസാണ് UDF നു വേണ്ടി മൽസരിക്കുന്നത്. വേലത്തുശ്ശേരിയിൽ കുട്ടിക്കാലം മുതലുള്ള ഡോണാ ബിനുവിനെയാണ് LDF രംഗത്തിറക്കിയിരിക്കുന്നത്.

തിരഞ്ഞെടുപ്പ് ചിഹ്നം കിട്ടിയതോടെ രണ്ടാം ഘട്ട പ്രചാരണ പരിപാടികൾക്ക് വാശിയേറി. വീടുകളിൽ ചെന്ന് വീട്ടുകാരോട് കുശലം പറഞ്ഞും, വോട്ടു ചോദിച്ചും പ്രചാരണ പരിപാടികളിൽ ഡോണാ സജീവമാണ്. നേരിൽ കാണാൻ സാധിക്കാത്ത വോട്ടർമാരുടെ ഫോൺ നമ്പർ സംഘടിപ്പിച്ച് , ഫോൺ വിളിച്ചും തനിക്കുള്ള ഓരോ വോട്ടും ഉറപ്പിക്കുകയാണ് ഡോണാ ബിനു. രണ്ടില യാണ് ഡോണായുടെ ചിഹ്‌നം.

Advertisements

കാലങ്ങളായി UDF ന്റെ സ്ഥാനാർത്ഥികൾ ജയിച്ചു കൊണ്ടിരിക്കുന്നത് വാർഡിൽ ശക്തരായ എതിരാളികൾ ഇല്ലാതിരുന്നതുകൊണ്ടാണെന്നും, കാര്യമായ മാറ്റമൊന്നും ഉണ്ടാക്കാതെ കടന്നുപോയ യുഡിഫ്‌നു മറുപടി ഈ ഇലക്ഷനിലൂടെ ലഭിക്കുമെന്നും ,അത് തനിക്ക് അനുകൂലമാകുമെന്നും ഡോണ ബിനു പറയുമ്പോൾ UDF രണ്ടില ചിഹ്നത്തിൽ ജയിച്ചു കയറിയ വാർഡിൽ LDF ന്റെ രണ്ടിലയും തളിർക്കും എന്ന സൂചനയാണുള്ളത്.

You May Also Like

Leave a Reply