നമ്മുടെ പേരിൽ മറ്റാരെങ്കിലും മൊബൈൽ ഫോൺ കണക്ഷൻ എടുത്തിട്ടുണ്ടോയെന്നറിയാൻ കേന്ദ്ര ടെലികോം വകുപ്പിന്റെ ‘സഞ്ചാർ സാഥി’ എന്ന പുതിയ പോർട്ടൽ സഹായിക്കും. ഇത്തരം കണക്ഷൻ നീക്കം ചെയ്യാനും കഴിയും. https://sancharsaathi.gov.in/ എന്ന വെബ്സൈറ്റിൽ ‘നോ യുവർ മൊബൈൽ കണക്ഷൻസ്’ ക്ലിക് ചെയ്യുക. മൊബൈൽ നമ്പറും ഒടിപിയും നൽകുന്നതോടെ അതേ കെവൈസി രേഖകൾ ഉപയോഗിച്ച് എടുത്ത മറ്റു കണക്ഷനുണ്ടെങ്കിൽ അവ കാണിക്കും. നമ്മൾ ഉപയോഗിക്കാത്ത നമ്പറുണ്ടെങ്കിൽ ‘നോട്ട് മൈ നമ്പർ’ എന്നു കൊടുത്താലുടൻ ടെലികോം കമ്പനികൾ ആ സിം Read More…
ശനിയാഴ്ച അധ്യയന ദിനമാക്കാനുള്ള തീരുമാനത്തിൽ ഉറച്ച് സംസ്ഥാന പൊതു വിദ്യാഭ്യാസ വകുപ്പ്. വിദ്യാഭ്യാസ അവകാശ നിയമപ്രകാരമാണ് 220 അധ്യയന ദിനങ്ങളാക്കുന്നത്. സംസ്ഥാന സർക്കാർ നിലപാട് ഇക്കാര്യത്തിൽ വ്യക്തമാണെന്ന് പറഞ്ഞ അദ്ദേഹം ശനിയാഴ്ച അധ്യയന ദിനമാക്കുന്നതിൽ വിദ്യാർത്ഥികൾക്കും രക്ഷിതാക്കൾക്കും സന്തോഷമാണെന്നും പറഞ്ഞു. ഇക്കാര്യത്തിൽ എതിർപ്പുന്നയിച്ച കെഎസ്ടിഎ നിലപാട് മന്ത്രി തള്ളി. ശനിയാഴ്ച പ്രവർത്തി ദിനമാക്കിയാൽ ഒരു പാഠ്യാതര പ്രവർത്തനങ്ങളേയും ബാധിക്കില്ലെന്നും അദ്ദേഹം കൂട്ടിച്ചേർത്തു. ഏകപക്ഷീയമായി തീരുമാനം അംഗീകരിക്കാനാകില്ലെന്ന് കെഎസ്ടിഎ ഇന്നലെ വ്യക്തമാക്കിയിരുന്നു. ശനിയാഴ്ച അവധി അധ്യാപകന് അടുത്ത ഒരാഴ്ചത്തേക്ക് Read More…
കോട്ടയം :ഇന്ത്യയിൽ ഭരണം നടത്തുന്ന നരേന്ദ്ര മോദി സർക്കാരിനെതിരെ വിരൽ ചൂണ്ടി, അദാനി വിഷയത്തിലും, അഴിമതിക്കും, വിലക്കയറ്റത്തിനും , കെടുകാര്യസ്ഥതക്കും എതിരെ രാഹുൽ ഗാന്ധി നടത്തുന്ന പോരാട്ടങ്ങൾ ഇന്ത്യൻ ജനസമൂഹത്തെ തങ്ങൾക്കെതിരെ തിരിക്കും എന്നുള്ള ബി ജെ പി യുടെ തിരിച്ചറിവാണ് രാഹുൽഗാന്ധിക്കെതിരെയുള്ള കോടതി വിധിക്കും, ലോക്സഭാ അയോഗ്യതക്കും പിന്നിൽ എന്ന് യുഡിഎഫ് കോട്ടയം ജില്ലാ ചെയർമാൻ സജി മഞ്ഞക്കടമ്പിൽ ആരോപിച്ചു. സത്യം വിജയിക്കുമെന്നും, ഉദയ സൂര്യനെ കുടകൊണ്ട് മറയ്ക്കാൻ ആർക്കും സാധിക്കില്ലെന്ന് സജി പറഞ്ഞു.