Teekoy News

തീക്കോയി ഗ്രാമപഞ്ചായത്തിൽ വലിച്ചെറിയൽ മുക്ത കേരളം ക്യാമ്പയിന് തുടക്കം കുറിച്ചു

തീക്കോയി: വൃത്തിയുള്ള നവകേരളം 2025 എന്ന് ലക്ഷ്യത്തിലേക്കുള്ള ആദ്യപടിയായ വലിച്ചെറിയൽ മുക്ത കേരളം ക്യാമ്പയിൻ തീക്കോയി ഗ്രാമപഞ്ചായത്തിൽ ആരംഭിച്ചു. ക്യാമ്പയിന്റെ പഞ്ചായത്ത് തല ഉദ്ഘാടനം രണ്ടാം വാർഡ് കൊട്ടാരത്തുംപാറയിൽ വെച്ച് രാവിലെ 10 മണിക്ക് ഗ്രാമപഞ്ചായത്ത് പ്രസിഡൻറ് ശ്രീ.കെ സി ജെയിംസ് നിർവഹിച്ചു.

കുടുംബശ്രീ സി.ഡിഎസ്, എ.ഡി.എസ് പ്രതിനിധികൾ , ഹരിത കർമ്മ സേന അംഗങ്ങൾ , വില്ലേജ് എക്സ്റ്റൻഷൻ ഓഫീസർ ടോമിൻ ജോർജ് എന്നിവർ ഉദ്ഘാടനകർമ്മത്തിൽ പങ്കെടുത്തു.

ജനുവരി 26 മുതൽ 30 വരെ ക്യാമ്പയിൻ്റെ ഭാഗമായി ജനപങ്കാളിത്തത്തോടെ പൊതു സ്ഥല ശുചീകരണ പ്രവർത്തനങ്ങൾ നടത്തുമെന്നും വിവിധ വാർഡുകളിൽ ഗ്രാമപഞ്ചായത്ത് മെമ്പർമാരായ സിറിൽ റോയ്, സിബി രഘുനാഥൻ, മാളു .ബി .മുരുകൻ, കവിത രാജു, മോഹനൻ കുട്ടപ്പൻ, ബിനോയ് ജോസഫ് ,രതീഷ് പി.എസ്,മാജി തോമസ്, ദീപ സജി , ജയറാണി തോമസുകുട്ടി,അമ്മിണി തോമസ്, നജീമ പരീകൊച്ച് എന്നിവർ ക്യാമ്പയിന് നേതൃത്വം നൽകുമെന്നും പ്രസിഡൻ്റ് കെ.സി ജയിംസ് അറിയിച്ചു.

Leave a Reply

Your email address will not be published.