തീക്കോയി :തീക്കോയി ഗ്രാമപഞ്ചായത്ത് 2023- 24 വാർഷിക പദ്ധതി രൂപീകരണവുമായി ബന്ധപ്പെട്ടിട്ടുള്ള വികസന സെമിനാർ ഗ്രാമപഞ്ചായത്ത് ഓഡിറ്റോറിയത്തിൽ വച്ച് നടത്തപ്പെട്ടു . ഗ്രാമപഞ്ചായത്ത് പ്രസിഡണ്ട് കെ സി ജെയിംസ് അധ്യക്ഷത വഹിച്ചു. ജില്ലാ പഞ്ചായത്ത് മെമ്പർ അഡ്വ. ഷോൺ ജോർജ്ജ് വികസന സെമിനാർ ഉദ്ഘാടനം ചെയ്തു.

ഈരാറ്റുപേട്ട ബ്ലോക്ക് പഞ്ചായത്ത് വൈസ് പ്രസിഡന്റ് എൻ റ്റി കുര്യൻ, ഗ്രാമപഞ്ചായത്ത് വൈസ് പ്രസിഡന്റ് മാജി തോമസ്, സ്റ്റാൻഡിങ് കമ്മിറ്റി ചെയർമാൻമാരായ ബിനോയ് ജോസഫ്, മോഹനൻ കുട്ടപ്പൻ, ജയറാണി തോമസുകുട്ടി, മെമ്പർമാരായ സിറിൽ റോയി, സിബി രഘുനാഥൻ, മാളു ബി മുരുകൻ, കവിത രാജു, രതീഷ് പി എസ്, ദീപ സജി, അമ്മിണി തോമസ്, നജീമ പരികൊച്ച്, സെക്രട്ടറി ആർ സുമ ഭായി അമ്മ, ഹെഡ് ക്ലർക്ക് എ പത്മകുമാർ, പ്ലാൻ ക്ലർക്ക് ബിജു കുമാർ എം സി, ആസൂത്രണ സമിതി വൈസ് ചെയർമാൻ സി ജെ മത്തായി, തീക്കോയി സഹകരണ ബാങ്ക് പ്രസിഡന്റ് എം.ഐ ബേബി, കുടുംബശ്രീ സിഡിഎസ് ചെയർപേഴ്സൺ ഷേർലി ഡേവിഡ് എന്നിവർ പ്രസംഗിച്ചു.

യോഗത്തിൽ നിർവഹണ ഉദ്യോഗസ്ഥർ, ആസൂത്രണ സമതി അംഗങ്ങൾ,വർക്കിംഗ് ഗ്രൂപ്പ് അംഗങ്ങൾ, കുടുംബശ്രീ എ ഡി എസ് -സി ഡി എസ് അംഗങ്ങൾ, അംഗൻവാടി വർക്കേഴ്സ്, ആശ വർക്കേഴ്സ് ഹരിതകർമ്മ സേനാംഗങ്ങൾ, വാതിൽപ്പടി സേവനം വോളണ്ടിയർമാർ എന്നിവർ പങ്കെടുത്തു.