തീക്കോയി: പഞ്ചായത്തിലെ വസ്തു നികുതി പരിഷ്കരണവുമായി ബന്ധപ്പെട്ട ഫീൽഡ് സർവ്വേ നടത്തുന്നതിനായി യോഗ്യതയുള്ളവരിൽ നിന്നും അപേക്ഷ ക്ഷണിക്കുന്നു. ബിടെക് സിവിൽ, ഡിപ്ലോമ സിവിൽ, ഐ ടി ഐ ഡ്രാഫ്റ്റ്മാൻ സിവിൽ, ഐ ടി ഐ സർവ്വെയർ എന്നിവയിൽ ഏതെങ്കിലും ഒരു യോഗ്യത ഉള്ളവർക്ക് അപേക്ഷിക്കാം.
മലയാളം,ഇംഗ്ലീഷ് ഡാറ്റ എൻട്രിയിൽ പ്രാവീണ്യം വേണം.സ്വന്തമായി ലാപ്ടോപ്പ്, ആൻഡ്രോയിഡ് മൊബൈൽ ഫോൺ, ടൂവീലർ ഓടിക്കുന്നതിനുള്ള പ്രാവീണ്യം, ലൈസൻസ് എന്നിവ ഉണ്ടായിരിക്കണം.

വ്യക്തിവിവരണം, വിദ്യാഭ്യാസ യോഗ്യത തെളിയിക്കുന്ന സർട്ടിഫിക്കറ്റുകളുടെ പകർപ്പ് സഹിതമുള്ള അപേക്ഷ 2023 മെയ് 16 ന് 3 മണിയ്ക്ക് മുൻപായി പഞ്ചായത്ത് ഓഫീസിൽ നേരിട്ട് നൽകേണ്ടതാണ്.