തീക്കോയി പഞ്ചായത്ത് ഒമ്പതാം വാര്‍ഡ് പിടിക്കാന്‍ കച്ചകെട്ടി എല്‍ഡിഎഫ്; വേലത്തുശേരിയില്‍ ഇക്കുറി തീപ്പൊരി മല്‍സരം

തീക്കോയി: തീക്കോയി ഗ്രാമപഞ്ചായത്ത് ഒമ്പതാം വാര്‍ഡ് വേലത്തുശേരിയില്‍ ഇക്കുറി പോരാട്ടം കനക്കുമെന്നുറപ്പ്.

വേലത്തുശ്ശേരിയില്‍ അതിശക്തമായ ത്രികോണ മല്‍സരമാണ് ഇക്കുറി നടക്കുന്നത്. വര്‍ഷങ്ങളായി തങ്ങളുടെ കോട്ടയില്‍ സീറ്റ് നിലനിര്‍ത്തുവാനായി യുഡിഎഫ് പോരാടുമ്പോള്‍ എന്തു വിലകൊടുത്തും സീറ്റു പിടിക്കാന്‍ ഉറച്ചാണ് എല്‍ഡിഎഫിന്റെ പോരാട്ടം.

Advertisements

ജനപക്ഷം സ്ഥാനാർത്ഥി ലിജിനാ ഷിജോ ആപ്പിൾ ചിഹ്നത്തിൽ മൽസരിക്കുമ്പോൾ , UDF ന്റെ സീറ്റ് നിലനിർത്തുവാനായി കൈപ്പത്തി ചിഹ്നത്തിൽ മാജി തോമസ് വോട്ടു തേടുന്നു. LDF സ്ഥാനാർത്ഥി ഡോണാ ജോർജ് രണ്ടില ചിഹ്നത്തിൽ യുവത്വത്തിന്റെ കരുത്തുമായി മല്‍സര രംഗത്ത് മുന്‍പന്തിയിലുണ്ട്.

യുഡിഎഫ് കോട്ടയായ വേലത്തുശ്ശേരിയില്‍ ഒരു പൊളിച്ചെഴുത്തുണ്ടാക്കാന്‍ വേലത്തുശ്ശേരിയുടെ ജനഹൃദയങ്ങളെ അടുത്തറിയാവുന്ന, ഡോണാ ജോര്‍ജിനെയാണ് എല്‍ഡിഎഫ് മല്‍സര രംഗത്തിറക്കുന്നത്.

വേലത്തുശ്ശേരിയില്‍ ജനിച്ചു വളര്‍ന്ന തനിക്ക് പാര്‍ട്ടി നോക്കാതെ വേലത്തുശ്ശേരിക്കാര്‍ വോട്ടു തരും എന്ന് ഡോണാ ജോര്‍ജ് പറയുന്നു. കാലം കുറേയായി യുഡിഎഫ് വാഴുന്ന വാര്‍ഡില്‍ ഒരു മാറ്റം ഉണ്ടാകേണ്ട സമയം അതിക്രമിച്ചുവെന്നും, തങ്ങള്‍ നടപ്പിലാക്കിയെന്ന് അവകാശപ്പെടാനായിപോലും വികസനം നാട്ടില്‍ ഇല്ലെന്നും ഡോണ പറയുന്നു.

നാടു നേരിടുന്ന വികസന മുരടിച്ച തനിക്കു വോട്ടായി തീരുമെന്ന ശുഭ പ്രതീക്ഷയിലാണ് ഡോണ. യുഡിഎഫ്‌ന്റെ ഭരണത്തില്‍ അസന്തുഷ്ടരായ നാട്ടുകാര്‍ ഇക്കുറി മാറി ചിന്തിക്കുമെന്നും അത് എല്‍ഡിഎഫിനെ വിജയത്തിലെത്തിക്കുമെന്നും ഡോണാ ജോര്‍ജ് പറഞ്ഞു.

എന്തായാലും വേലത്തുശ്ശേരിയില്‍ആര് വാഴും, ആര് വീഴും എന്നറിയാന്‍ കാത്തിരിക്കാം ഡിസംബര്‍ 16 വരെ

You May Also Like

Leave a Reply