Teekoy News

തീക്കോയി ഗ്രാമപഞ്ചായത്ത് പ്രതിഭാസംഗമം 2022

തീക്കോയി : തീക്കോയി ഗ്രാമപഞ്ചായത്തിൽ പ്രതിഭാ സംഗമം 2022 പ്രോഗ്രാം ഗ്രാമപഞ്ചായത്ത് ഓഡിറ്റോറിയത്തിൽ വച്ച് നടത്തപ്പെട്ടു .ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് കെ സി ജെയിംസ് അധ്യക്ഷത വഹിച്ച ചടങ്ങ് ശ്രീ.ആന്റോ ആന്റണി എംപി ഉദ്ഘാടനം ചെയ്തു.

കഠിനാധ്വാനത്തിലൂടെ മാത്രമേ ജീവിതത്തിൽ ഉന്നത വിജയം കൈവരിക്കാനാവുയെന്ന്‌ ആന്റോ ആന്റണി എം പി. ഉദ്ഘാടന വേളയിൽ അഭിപ്രായപ്പെട്ടു.

എസ്എസ്എൽസി, പ്ലസ് ടു പരീക്ഷകളിൽ ഉന്നത വിജയം നേടിയ വിദ്യാർത്ഥികൾക്ക് അഡ്വക്കേറ്റ് സെബാസ്റ്റ്യൻ കുളത്തുങ്കൽ എംഎൽഎയും 100% വിജയം നേടിയ സ്കൂളുകൾക്ക് ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് ശ്രീമതി ഓമന ഗോപാലനും വിവിധ രംഗങ്ങളിൽ നേട്ടങ്ങൾ കൈവരിച്ചവർക്ക് ജില്ലാ പഞ്ചായത്ത് മെമ്പർമാരായ അഡ്വക്കേറ്റ് ഷോൺ ജോർജ്, ശ്രീമതി പി ആർ അനുപമ എന്നിവരും ഉപഹാരങ്ങൾ സമർപ്പിച്ചു.

ചടങ്ങിൽ ശ്രീ ബാബു തോമസ് (പ്രിൻസിപ്പാൾ സെന്റ് മേരീസ് എച്ച്എസ്എസ് തീക്കോയി), ജോണിക്കുട്ടി എബ്രഹാം ഹെഡ്മാസ്റ്റർ (സെന്റ് മേരിസ് എച്ച്എസ്എസ് തീക്കോയി), ശ്രീ.ജോ സെബാസ്റ്റ്യൻ (ഹെഡ്മാസ്റ്റർ സെന്റ് ആന്റണീസ് എച്ച്എസ് വെള്ളികുളം), ശ്രീ ദാമോദരൻ കെ(സൂപ്രണ്ട് ഗവൺമെന്റ് ടി എച്ച്എസ് തീക്കോയി), വൈസ് പ്രസിഡന്റ് ശ്രീമതി മാജി തോമസ്, സ്റ്റാൻഡിങ് കമ്മിറ്റി ചെയർമാൻമാരായ ശ്രീ ബിനോയ് ജോസഫ്, ശ്രീ മോഹനൻ കുട്ടപ്പൻ, ശ്രീമതി ജയറാണി തോമസുകുട്ടി, ഗ്രാമപഞ്ചായത്ത് മെമ്പർമാരായ ശ്രീ സിറിൾ റോയ്, ശ്രീ റ്റി.ആർ സിബി, ശ്രീമതി മാളു ബി മുരുകൻ, ശ്രീമതി കവിത രാജു, ശ്രീ രതീഷ് പി എസ്, ശ്രീമതി ദീപ സജി, ശ്രീമതി അമ്മിണി തോമസ്, ശ്രീമതി നജീമ പരികൊച്ച്, ഗ്രാമപഞ്ചായത്ത് സെക്രട്ടറി ശ്രീമതി ആർ സുമ ഭായി അമ്മ, കുടുംബശ്രീ സിഡിഎസ് പ്രസിഡന്റ് ശ്രീമതി ഷേർലി ഡേവിഡ് എന്നിവർ പ്രസംഗിച്ചു.

Leave a Reply

Your email address will not be published.