തീക്കോയി : തീക്കോയി ഗ്രാമ പഞ്ചായത്തിന്റെ പരിധിയിൽ കഴിഞ്ഞ അധ്യയന വർഷം എസ്എസ്എൽസി, സിബിഎസ്ഇ, ഐസിഎസ്ഇ പ്ലസ് ടു പബ്ലിക് പരീക്ഷയിൽ എല്ലാ വിഷയങ്ങൾക്കും എ പ്ലസ് നേടിയ വിദ്യാർഥികളെയും 100% വിജയം കൈവരിച്ച വിദ്യാഭ്യാസ സ്ഥാപനങ്ങളെയും മറ്റു വിവിധ രംഗങ്ങളിൽ നേട്ടങ്ങൾ കൈവരിച്ച വരെയും അനുമോദിക്കുന്നതിന് വേണ്ടി പ്രതിഭാസംഗമം 2022 സെപ്റ്റംബർ 30-ന് രാവിലെ 10: 30 ന് ഗ്രാമപഞ്ചായത്ത് ഓഡിറ്റോറിയത്തിൽ നടക്കും.

ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് കെ സി ജെയിംസിന്റെ അധ്യക്ഷതയിൽ പ്രതിഭാസംഗമം -2022 ആന്റോ ആന്റണി എം പി ഉദ്ഘാടനം ചെയ്യും. ഉന്നത വിജയം നേടിയ വിദ്യാർത്ഥികൾക്ക് അഡ്വ. സെബാസ്റ്റ്യൻ കുളത്തുങ്കൽ എംഎൽഎ ഉപഹാരങ്ങൾ സമർപ്പിക്കും.
ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് ഓമന ചന്ദ്രൻ, ജില്ലാ പഞ്ചായത്ത് അംഗങ്ങളായ അഡ്വ. ഷോൺ ജോർജ്, റ്റി ആർ അനുപമ ബ്ലോക്ക് പഞ്ചായത്ത് വൈസ് പ്രസിഡന്റ് എൻ റ്റി കുര്യൻ, കെ കെ കുഞ്ഞുമോൻ, പ്രിൻസിപ്പൽ ബാബു തോമസ്, ഹെഡ്മാസ്റ്റർമാരായ ജോണിക്കുട്ടി എബ്രഹാം, ജോ സെബാസ്റ്റ്യൻ, ടി എച്ച് എസ് സൂപ്രണ്ട് കെ.ദാമോദരൻ, ഗ്രാമപഞ്ചായത്ത് സ്റ്റാൻഡിങ് കമ്മിറ്റി ചെയർമാന്മാരായ ബിനോയ് ജോസഫ്, മോഹനൻ കുട്ടപ്പൻ, ജയറാണി തോമസുകുട്ടി, ഗ്രാമ പഞ്ചായത്ത് അംഗങ്ങളായ സിറിൽ റോയ്, റ്റി ആർ സിബി, മാളു ബി മുരുകൻ,കവിത രാജു, രതീഷ് പി എസ്, ദീപ സജി, അമ്മിണി തോമസ്, നജിമാ പരികൊച്ച്, സെക്രട്ടറി ആർ സുമാ ഭായി അമ്മ, കുടുംബശ്രീ സിഡിഎസ് പ്രസിഡന്റ് ഷേർലി ഡേവിഡ് തുടങ്ങിയവർ പ്രസംഗിക്കും.