കര്‍ഷകസമരത്തിനു ഐക്യദാര്‍ഢ്യം; തീക്കോയി മണ്ഡലം കോണ്‍ഗ്രസ് കമ്മിറ്റി ധര്‍ണ നടത്തി

തീക്കോയി: കേന്ദ്രസര്‍ക്കാരിന്റെ കര്‍ഷകവിരുദ്ധ ബില്ലിനെതിരെ സമരം നടത്തുന്ന കര്‍ഷകര്‍ക്ക് അഭിവാദ്യം അര്‍പ്പിച്ചുകൊണ്ട് തീക്കോയി മണ്ഡലം കോണ്‍ഗ്രസ് കമ്മിറ്റിയുടെ ആഭിമുഖ്യത്തില്‍ തീക്കോയി ടൗണില്‍ സായാഹ്നധര്‍ണ നടത്തി.

മണ്ഡലം പ്രസിഡന്റ് എം ഐ ബേബി അധ്യക്ഷത വഹിച്ച യോഗം കോണ്‍ഗ്രസ് ബ്ലോക്ക് പ്രസിഡന്റ് അഡ്വ. വി എം മുഹമ്മദ് ഇല്യാസ് ഉത്ഘാടനം ചെയ്തു.

അഡ്വ. വി ജെ ജോസ്, കെ സി ജെയിംസ്, ബാബു വര്‍ക്കി, ഹരി മണ്ണുമടം, ബിനോയ് ജോസഫ്, മോഹനന്‍ കുട്ടപ്പന്‍, എം എ ജോസഫ്, സി വി തോമസ്, സി ജെ മത്തായി, കെ എം നിസാര്‍, ഓമന ഗോപാലന്‍മാജി നെല്ലുവേലില്‍ , സിറില്‍ താഴത്തുപറമ്പില്‍, മാളു ബി മുരുഗന്‍, പി മുരുഗന്‍, മുരളി ഗോപാലന്‍, ടി ടി തോമസ്, പി എസ് ജോസഫ്, പി സി ജോണ്‍, ജോസ് വെള്ളടത്ത്, എം എന്‍ ബാലചന്ദ്രന്‍, ബിജു നെടുങ്ങനാല്‍ തുടങ്ങിയവര്‍ നേതൃത്വം നല്‍കി.

പാലാ വാര്‍ത്ത അപ്‌ഡേറ്റുകള്‍ മൊബൈലില്‍ ലഭിക്കുന്നതിന് വാട്‌സാപ് ഗ്രൂപ്പില്‍ ജോയിന്‍ ചെയ്യൂ. GROUP 10 / GROUP 7. Subscribe YouTube Channel / Like Facebook Page

You May Also Like

Leave a Reply