കേരളാ കോണ്‍ഗ്രസ് എമ്മിന്റെ നെറികെട്ട രാഷ്ട്രീയം ഇനിയെങ്കിലും അവസാനിപ്പിക്കണം: യുഡി എഫ്

തീക്കോയി: രണ്ടായിരത്തി പതിനഞ്ചിലെ പഞ്ചായത്ത് തിരഞ്ഞെടുപ്പില്‍ കോണ്‍ഗ്രസും കേരളാ കോണ്‍ഗ്രസ് എമ്മും യുഡിഎഫ് മുന്നണിയില്‍ ഒന്നിച്ചു മത്സരിച്ചപ്പോള്‍ ഏട്ടു സീറ്റില്‍ യുഡിഎഫ് ജയിച്ചിരുന്നു.

എന്നാല്‍ അന്ന് പ്രസിഡന്റ് തിരഞ്ഞെടുപ്പിന് രാവിലെ കേരളാ കോണ്‍ഗ്രസ് എമ്മിന്റെ നാലു മെമ്പര്‍മാരെ കൂട്ടി ജനപക്ഷം നേതാവ് എംഎല്‍എ തീക്കോയിലെ ഇടതുപക്ഷ ഓഫീസുകളില്‍ കൂടി കയറിയിറങ്ങി രാഷ്ട്രീയ കുതിരകച്ചവടം നടത്താന്‍ ശ്രമിക്കുകയും അത് വിഫലമായപ്പോള്‍ പ്രസിഡന്റ് തിരഞ്ഞെടുപ്പില്‍ വോട്ടെടുപ്പില്‍ പങ്കെടുക്കാതെ മാറിനിന്നു വോട്ടര്‍മാരെ വഞ്ചിച്ച കേരളാ കോണ്‍ഗ്രസ് എമ്മിന്റെ നെറികെട്ട രാഷ്ട്രീയം തീക്കോയിലെ ജനങ്ങള്‍ മറന്നിട്ടില്ല.

അന്ന് കേരളാ കോണ്‍ഗ്രസ് മാണി വിഭാഗം കാണിച്ച രാഷ്ട്രീയ നെറികേടിനു ജനം നല്‍കിയ തിരിച്ചടിയാണ് ഈ തിരഞ്ഞെടുപ്പില്‍ കേരളാ കോണ്‍ഗ്രസ് (എം) നു കിട്ടിയ കനത്ത പരാജയമെന്ന് യുഡിഎഫ് നേതാക്കളായ എം ഐ ബേബി, പയസ് ജേക്കബ്, ഹരി മണ്ണുമഠം, ബാബു വര്‍ക്കി എന്നിവര്‍ അറിയിച്ചു.

പാലാ വാര്‍ത്ത അപ്‌ഡേറ്റുകള്‍ മൊബൈലില്‍ ലഭിക്കുന്നതിന് വാട്‌സാപ് ഗ്രൂപ്പില്‍ ജോയിന്‍ ചെയ്യൂ. GROUP 10 / GROUP 7. Subscribe YouTube Channel / Like Facebook Page

You May Also Like

Leave a Reply