തീക്കോയി: തീക്കോയി മണ്ഡലം കോൺഗ്രസ് കമ്മിറ്റിയുടെ അഭിമുഖ്യത്തിൽ തീക്കോയി ടൗണിൽ സംസ്ഥാന സർക്കാരിന്റെ ബജറ്റിലെ നികുതി വർധനവിനെതിരെ സായാഹ്ന ജനകീയ സദസ്സ് സംഘടിപ്പിച്ചു. യു. ഡി. എഫ് ചെയർമാൻ ഹരി മണ്ണുമഠം അദ്ധ്യക്ഷത വഹിച്ചു. ഡി സി സി ജനറൽ സെക്രട്ടറി അഡ്വ. ജോമോൻ ഐക്കര സായാഹ്ന ജനസദസ്സ് ഉൽഘാടനം ചെയ്തു.


ഡി സി സി സെക്രട്ടറി പ്രകാശ് പുളിക്കൻ, ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് കെ സി ജെയിംസ്, കോൺഗ്രസ് മണ്ഡലം പ്രസിഡന്റും തീക്കോയി സഹകരണ ബാങ്ക് മുൻ പ്രസിഡന്റുമായ എം ഐ ബേബി മുത്തനാട്ട്,ഡി സി സി മെമ്പർ വർക്കിച്ചൻ വയമ്പോത്തനാൽ, ബ്ലോക്ക് പഞ്ചായത്ത് മെമ്പർ ഓമനാ ഗോപാലൻ, എം എ ജോസഫ്, എ ജെ ജോർജ് അറമത്ത്, ജോയ് പൊട്ടനാനിയിൽ, ഗ്രാമപഞ്ചായത്ത് വൈസ് പ്രസിഡന്റ് മാജി തോമസ് ഗ്രാമപഞ്ചായത്ത് അംഗങ്ങളായ മോഹനൻ കുട്ടപ്പൻ, ജയറാണി തോമസുകുട്ടി, സിറിൽ റോയ്, മാളു ബി മുരുകൻ,ബാങ്ക് ബോർഡ് മെമ്പർമാരായ റ്റി എസ് റെജി, റ്റി ഡി ജോർജ്, ജെസ്സി തോമസ്,കോൺഗ്രസ് നേതാക്കളായ സജി കുര്യാക്കോസ്,സോമി പോർക്കാട്ടിൽ ജെയ്സൺ വാഴയിൽ, കെ.യു.ജോൺ,ജോഷി അത്യാലിൽ, അജു അമ്പഴത്തിനാക്കുന്നേൽ,അപ്പച്ചൻ പച്ചിലംകാട്ടിൽ,പി മുരുകൻ, ജോഷി പുന്നക്കുഴി, മാത്യു കുഴികൊമ്പിൽ, റോയ് മടിക്കാങ്കൽ, റോയ്സൺ രാമരത്ത്, സി വി തോമസ്, നിസാർ കെ കെ,കുട്ടിച്ചൻ കടപ്ലാക്കൽ, സിയാദ് ശാസ്താംകുന്നേൽ, ജോസ് പുല്ലാട്ട് തുടങ്ങിയവർ പ്രസംഗിച്ചു.

