
തീക്കോയി: തീക്കോയി സർവീസ് സഹകരണ ബാങ്കിൽ വിജയിച്ച യു. ഡി. എഫ്. ഭരണസമിതി അംഗങ്ങൾക്ക് നാളെ സ്വീകരണം നൽകും.
യു. ഡി. എഫ്. തീക്കോയി മണ്ഡലം കമ്മിറ്റിയുടെ നേതൃത്വത്തിൽ നാളെ
വൈകുന്നേരം നാല് മണിക്ക് തീക്കോയി ടൗണിൽ നടക്കുന്ന സ്വീകരണയോഗത്തിൽ യു. ഡി. എഫ്. ജില്ലാ നിയോജക മണ്ഡലം നേതാക്കൾ പങ്കെടുക്കുമെന്ന് യു. ഡി. എഫ്. തീക്കോയി മണ്ഡലം ചെയർമാൻ കെ. സി. ജെയിംസ്, കൺവീനർ ഹരി മണ്ണുമഠം എന്നിവർ അറിയിച്ചു.