
തീക്കോയി സഹകരണ ബാങ്കിന്റെ നിലനിൽപ്പിന് ജനകീയ സഹകരണ സംരക്ഷണ മുന്നണിയുടെ വിജയം അനിവാര്യമെന്ന് അഡ്വ സെബാസ്റ്റ്യൻ കുളത്തുങ്കൽ എം എൽ എ.
നഷ്ടത്തിൽ ആയിരുന്ന ബാങ്കിനെ ലാഭത്തിലേയ്ക്ക് നയിച്ചവരും വിവിധ മേഖലകളിൽ പ്രാഗത്ഭ്യം തെളിയിച്ചവരും ആണ് ജനകീയ സഹകരണ സംരക്ഷണ മുന്നണി പാനലിൽ മത്സരിക്കുന്നതെന്ന് ജിമ്മി ജോസഫ് കുന്നത്തിന്റെ അധ്യക്ഷതയിൽ ചേർന്ന തെരഞ്ഞെടുപ്പ് കൺവെൻഷൻ ഉദ്ഘാടനം ചെയ്തുകൊണ്ട് എം എൽ എ പറഞ്ഞു.
ജോയി ജോർജ് കൈപ്പള്ളിൽ മുഖ്യപ്രഭാഷണം നടത്തി. തോമസ് മാത്യു നെല്ലുവേലിൽ, എം. കെ. തോമസ്കുട്ടി മുതുപുന്നക്കൽ , പി എസ് സെബാസ്റ്റ്യൻ പാംപ്ലാനിയിൽ, ഐസക്ക് ഐസക്ക്, സിബി രഘുനാഥ് തുണ്ടിയിൽ, ബാബു വർക്കി മേക്കാട്ട്, എന്നിവർ പ്രസംഗിച്ചു.