തീക്കോയി: തീക്കോയി സഹകരണ ബാങ്ക് ഭരണ സമിതി തിരഞ്ഞെടുപ്പ് ജൂലൈ 24 നു നടക്കും. ഇത് സംബന്ധിച്ച വിജ്ഞാപനം കഴിഞ്ഞ ദിവസം സഹകരണ വകുപ്പ് പ്രസിദ്ധീകരിച്ചു.
കഴിഞ്ഞ അഞ്ചു ടേമിലായി യു.ഡി.എഫ്. ആണ് ബാങ്ക് ഭരിക്കുന്നത്. കഴിഞ്ഞ തെരഞ്ഞെടുപ്പിൽ യു.ഡി.എഫിൽ കോൺഗ്രസിന് എട്ടും, കേരളാ കോൺഗ്രസ് (എം) അഞ്ചു സീറ്റുമായിരുന്നു. ആകെ പതിമൂന്ന് സീറ്റുകളാണുള്ളത്.
കേരളാ കോൺഗ്രസ് (എം )എൽ.ഡി.എഫിൽ ചേർന്നതിന് ശേഷമുള്ള ഇലക്ഷനാണ് നിലവിൽ നടക്കാൻ പോകുന്നത്. യു.ഡി.എഫിന്റെ നേതൃത്വത്തിലുള്ള സഹകരണ ജനാധിപത്യ മുന്നണിയും, എൽ ഡി.എഫും തമ്മിലാണ് പ്രധാനമായും മൽസരം നടക്കുന്നത്.
യു.ഡി.എഫിൽ കോൺഗ്രസ് ആണ് പ്രാധാന കക്ഷി. യു.ഡി.എഫിന്റെ ഭരണം വന്നതിന് ശേഷമാണ് ബാങ്ക് ലാഭത്തിലായതും പുതിയ ശാഖകൾ തുടങ്ങിയതും പുതിയ പ്രവർത്തന മേഖലകളിൽ സജീവമായതും.