തീക്കോയി പള്ളിയിലെ നേര്‍ച്ചപ്പെട്ടി തകര്‍ത്ത് മോഷണം

തീക്കോയി: തീക്കോയി സെന്റ് മേരീസ് ഫൊറോന പള്ളിയിലെ നേര്‍ച്ചപ്പെട്ടി തകര്‍ത്ത് മോഷണം. ബുധനാഴ്ച രാത്രിയാണ് മോഷണം നടന്നത്.

തീക്കോയി പള്ളിയുടെ വാതില്‍ തകര്‍ത്ത് അകത്തു കയറിയ കള്ളന്‍മാര്‍ നേര്‍ച്ചപ്പെട്ടി പുറത്തു കൊണ്ടുവന്നു തകര്‍ത്താണ് മോഷണം നടത്തിയത്.

നേര്‍ച്ചപ്പെട്ടിയില്‍ എത്ര തുകയുണ്ടെന്ന് വ്യക്തമല്ല. പോലീസ് നായയും ഫോറന്‍സിക് വിദഗ്ധരും സ്ഥലത്തെത്തി വിരലടയാളം അടക്കമുള്ള തെളിവുകള്‍ ശേഖരിച്ചു.

ഈരാറ്റുപേട്ട പോലീസ് കേസെടുത്ത് അന്വേഷണം ആരംഭിച്ചു. കുറച്ചു ദിവസങ്ങള്‍ക്കു മുന്‍പ് സമാനമായ മോഷണം വെള്ളികുളത്തും നടന്നിരുന്നു. ഇതേ സംഘം തന്നെയാണോ തീക്കോയി പള്ളിയിലെ മോഷണത്തിനു പിന്നിലെന്നും സംശയമുണ്ട്.

പാലാ വാര്‍ത്ത അപ്‌ഡേറ്റുകള്‍ മൊബൈലില്‍ ലഭിക്കുന്നതിന് വാട്‌സാപ് ഗ്രൂപ്പില്‍ ജോയിന്‍ ചെയ്യൂ. GROUP 10 / GROUP 7. Subscribe YouTube Channel / Like Facebook Page

You May Also Like

Leave a Reply