തീക്കോയി : ‘പച്ചക്കറിയില്‍ സ്വയം പര്യാപ്തത,എല്ലാ വീട്ടിലും വിഷരഹിത പച്ചക്കറി ‘ എന്ന ലക്ഷ്യവുമായി തീക്കോയി സര്‍വീസ് സഹകരണ ബാങ്കിന്റെ നേതൃത്വത്തില്‍ മുന്‍വര്‍ഷങ്ങളിലേതു പോലെ ഈ വര്‍ഷവും പച്ചക്കറി തൈകള്‍ വിതരണം ചെയ്യുന്നു.
തൈകള്‍ അവശ്യമുള്ളവര്‍ ബാങ്കിന്റെ ഹെഡ് ഓഫീസിലോ ബ്രാഞ്ചുകളിലോ കണ്‍സ്യുമര്‍ സ്റ്റോറിലോ ഇക്കോഷോപ്പിലോ മുന്‍കൂട്ടി ബുക്ക് ചെയ്യേണ്ടതാണെന്ന് പ്രസിഡന്റ് അഡ്വ. വി. ജെ. ജോസ് അറിയിച്ചു.
ഫോണ്‍. 04822 281043.