
തീക്കോയി: തീക്കോയി സർവീസ് സഹകരണ ബാങ്ക് തിരഞ്ഞെടുപ്പ് പ്രചാരണത്തിനായി യു. ഡി. എഫ്. സഹകരണ ജനാധിപത്യ മുന്നണി പുറത്തിറക്കിയ പ്രചരണഗാനം വൈറൽ ആവുന്നു. കടുവ എന്ന ചിത്രത്തിലെ ‘പാലാപ്പള്ളി തിരുപ്പള്ളി ” എന്ന ട്രൻഡ് ഗാനത്തിന്റെ പാരഡി ഗാനമാണ് വൈറൽ ആയത്.
“ആരാ ആരാണീ ബാങ്ക് ഭരിക്കേണ്ടത് , നേരാ നേരാണെ അത് യു. ഡി. എഫ്. തന്നെയാണെ “എന്ന് തുടങ്ങുന്ന ഇലക്ഷൻ സോങ്ങാണ് വൈറൽ ആയത്. ഈയടുത്ത് പുറത്തിറങ്ങിയ പ്രഥ്വിരാജ് ചിത്രം കടുവ കേരളക്കരയാകെ വിജയകരമായി ആയി പ്രദർശനം തുടരുകയാണ്.