വഴിയില്‍ നഷ്ടപ്പെട്ട പണം ഉടമസ്ഥന് തിരികെ നല്‍കി ഓട്ടോ ഡ്രൈവര്‍ മാതൃകയായി

തീക്കോയി: വഴിയില്‍ നഷ്ടപ്പെട്ട പണം ഉടമസ്ഥന് തിരികെ നല്‍കി ഓട്ടോ ഡ്രൈവര്‍ മാതൃകയായി.

തീക്കോയി അറുകുല പാലത്ത് വെച്ച് തീക്കോയി സാനി വേഴ്‌സ് ജീവനക്കാരനായ മംഗളഗിരി പാറടിയില്‍ അനൂപ് ഗോപാലന്റെ കയ്യില്‍ നിന്നു കളഞ്ഞുപോയ 30,000 രൂപയും താക്കോല്‍ കൂട്ടങ്ങളും അടങ്ങുന്ന ബാഗ് അതുവഴി വന്ന ഓട്ടോ ഡ്രൈവര്‍ പൂഞ്ഞാര്‍ നെടുമ്പാറയില്‍ ജിമ്മി ജോര്‍ജിന് ലഭിച്ചു.

Advertisements

അനൂപ് തന്റെ പിതാവായ ഗോപാലനെ യും കൊണ്ട് ആശുപത്രിയില്‍ പോകുന്ന തിരക്കിനിടയില്‍ ആണ് കയ്യില്‍ നിന്നും പണം കളഞ്ഞു പോയത്.

നഷ്ടപ്പെട്ട പണവും താക്കോല്‍ കൂട്ടങ്ങളും തീക്കോയി ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് കെ സി ജെയിംസിന്റെ സാന്നിധ്യത്തില്‍ വെച്ച് ഉടമസ്ഥനായ പാറയടിയില്‍ അനൂപിന് ഓട്ടോ ഡ്രൈവര്‍ നെടുമ്പാറ യില്‍ ജിമ്മി ജോര്‍ജ് കൈമാറി.

You May Also Like

Leave a Reply