തീക്കോയി ഗ്രാമപഞ്ചായത്ത് കര്‍ഷകദിനാചരണ പരിപാടികള്‍ ഗ്രാമ പഞ്ചായത്ത് കോണ്‍ഫറന്‍സ് ഹാളില്‍ വച്ച് നടന്നു. മികച്ച കര്‍ഷകരെ ആദരിക്കുകയും ഉപകാരങ്ങള്‍ സമര്‍പ്പിക്കുകയും ചെയ്തു.
ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് കെ സി ജെയിംസിന്റെ അധ്യക്ഷതയില്‍ നടന്ന ചടങ്ങ് ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് ബിന്ദു സെബാസ്റ്റ്യന്‍ ഉദ്ഘാടനം ചെയ്തു.
ബ്ലോക്ക് പഞ്ചായത്ത് അംഗം ഓമന ഗോപാലന്‍, ഗ്രാമപഞ്ചായത്ത് വൈസ് പ്രസിഡന്റ് കവിത രാജു, മെമ്പര്‍മാരായ സിറിള്‍ റോയി, സിബി രഘുനാഥന്‍, മാളു ബി മുരുകന്‍, മോഹനന്‍ കുട്ടപ്പന്‍, ബിനോയ്, ജോസഫ് രതീഷ് പി എസ്, മാജി തോമസ്, ദീപ സജി, ജയറാണി തോമസുകുട്ടി, അമ്മിണി തോമസ്, നജീമ പരീക്കൊച്, ഗ്രാമപഞ്ചായത്ത് സെക്രട്ടറി കെ സാബുമോന്‍, കൃഷി ഓഫീസര്‍ ഹണി ലിസ ചാക്കോ, എം ഐ ബേബി മുത്തനാട്ട്, പി വി വര്‍ഗീസ്, പയസ് കവളംമാക്കല്‍, എന്നിവര്‍ പ്രസംഗിച്ചു.
മികച്ച കര്‍ഷകരായി സജി ചിറയത്ത്, എ സി ജോസഫ് അയ്മനത്തില്‍, ടോമി മുളങ്ങശ്ശേരില്‍, സണ്ണി അമ്പാട്ട്, ഓമന ശശി പുളിയെളുംപുറത്ത്, വിന്‍സന്റ് കുളത്തിനാല്‍, ജെറോം ജിജോ അമ്പഴത്തുങ്കല്‍, ജോസഫ് ജോസഫ്( കുട്ടിച്ചന്‍ ) മുഖാലയില്‍, തങ്കമ്മ തങ്കച്ചന്‍ വടക്കേ ചെരുവില്‍, പീതാംബരന്‍ പാറ്റാകുഴയില്‍ എന്നിവരെ ആദരിച്ചു.
പാലായിലെയും സമീപ പ്രദേശങ്ങളിലെയും വാര്‍ത്തകളും ജോലി സാധ്യതകളും അറിയാന്‍ വാട്‌സാപ് ഗ്രൂപ്പില്‍ ജോയിന്‍ ചെയ്യൂ… GROUP 19