പൂഞ്ഞാർ നിയോജക മണ്ഡലത്തിൽ എം എൽ എ സർവീസ് ആർമിയുടെ നേതൃത്വത്തിൽ നടന്നുവരുന്ന വിദ്യാഭ്യാസ ഗുണമേന്മ പദ്ധതിയായ ഫ്യൂച്ചർ സ്റ്റാർസിന്റെ ആഭിമുഖ്യത്തിൽ പൂഞ്ഞാർ എസ് എം വി ഹയർ സെക്കന്ററി സ്കൂളിൽ അധ്യാപക ദിനാചരണം സെപ്റ്റംബർ അഞ്ചാം തീയതി രാവിലെ 11 മണിക്ക് നടത്തപ്പെടുന്നു.

പ്രസ്തുത സമ്മേളനം പൂഞ്ഞാർ എംഎൽഎ അഡ്വ.സെബാസ്റ്റ്യൻ കുളത്തിങ്കൽ ഉദ്ഘാടനം ചെയ്യുന്നതാണ്. വിദ്യാർത്ഥികളുടെ നേതൃത്വത്തിൽ ഗുരുവന്ദനമടക്കമുള്ള പരിപാടികൾ നടത്തപ്പെടുന്നതാണ്.
ഫ്യൂചർ സ്റ്റാർസ് ഡയറക്ടർ ഡോ.ആൻസി ജോസഫ് അധ്യക്ഷത വഹിക്കുംന്ന യോഗത്തിൽ പൂഞ്ഞാർ പഞ്ചായത്ത് പ്രസിഡന്റ് ശ്രീമതി ഗീത നോബിൾ മുഖ്യപ്രഭാഷണം നടത്തും.