ഒളശ്ശ സര്‍ക്കാര്‍ അന്ധ വിദ്യാലയത്തില്‍ 2022 – 23 അധ്യയനവര്‍ഷം ഒഴിവുള്ള എച്ച്.എസ്.ടി (സോഷ്യല്‍ സയന്‍സ്), സംഗീതം എന്നീ അധ്യാപക തസ്തികളിലേക്ക് ദിവസ വേതനാടിസ്ഥാനത്തില്‍ നിയമനം നടത്തുന്നു. കെ ടെറ്റ് യോഗ്യത നേടിയവരോ അതില്‍ ഇളവുള്ള വിഭാഗത്തില്‍പ്പെട്ടവരോ ആയിരിക്കണം.
കാഴ്ച വൈകല്യമുള്ള കുട്ടികളെ പഠിപ്പിക്കാന്‍ ആവശ്യമായ പ്രത്യേക പരിശീലനം നേടിയവര്‍ക്ക് പരിഗണന. സര്‍ക്കാര്‍ നിഷ്‌കര്‍ഷിച്ച യോഗ്യതകളുള്ളവര്‍ ബയോഡാറ്റയും യോഗ്യത തെളിയിക്കുന്ന അസല്‍ സര്‍ട്ടിഫിക്കറ്റുകളും സഹിതം ജൂണ്‍ 16 ന് രാവിലെ 10 ന് സ്‌കൂള്‍ ഓഫീസില്‍ വെച്ച് നടത്തുന്ന അഭിമുഖത്തില്‍ പങ്കെടുക്കണം.
വിശദ വിവരങ്ങള്‍ 9400774299, 9544118933 എന്ന നമ്പരുകളില്‍ ലഭിക്കും