തീക്കോയി : തീക്കോയി ഗ്രാമപഞ്ചായത്ത് 2022-23 വാർഷിക പദ്ധതി പ്രകാരം ക്ഷീരസംഘത്തിൽ പാൽ നൽകുന്ന ക്ഷീരകർഷകർക്കുള്ള കാലിത്തീറ്റയുടെ വിതരണം പ്രസിഡന്റ് കെ സി ജയിംസ് നിർവഹിച്ചു. ഗ്രാമപഞ്ചായത്തിലെ 39 ക്ഷീരകർഷകർക്കാണ് പദ്ധതി പ്രകാരം നാല് ചാക്ക് കാലിത്തീറ്റ വീതം നൽകുന്നത്. 7 ലക്ഷം രൂപയുടെ പദ്ധതിയിൽ 50% തുക (മൂന്നര ലക്ഷം) ഗ്രാമപഞ്ചായത്ത് വഹിക്കും. ഈ പദ്ധതിയോടൊപ്പം തന്നെ ക്ഷീരകർഷകർക്ക് അളക്കുന്ന പാലിന് സബ്സിഡിയും നൽകി വരുന്നു. തീക്കോയി മിൽക്ക് സൊസൈറ്റി പ്രസിഡന്റ് റ്റി റ്റി തോമസിന്റെ Read More…
പൂഞ്ഞാർ പയ്യാനിതോട്ടം ഹോളി സ്പിരിറ്റ് പബ്ലിക് സ്കൂളിലെ 20 – മത് വാർഷികാഘോഷം ( ECSTASY 2k22) വിവിധ കലാപരിപാടികളോടെ ഡിസംബർ 16നു 4 മണിക്ക് സ്കൂൾ അങ്കണത്തിൽ നടത്തപ്പെടുന്നു. പ്രസ്തുത ചടങ്ങിന്റെ ഉത്ഘടനകർമ്മം പാലാ രൂപതയുടെ മെത്രാൻ അഭിവന്ദ്യനായ മാർ ജോസഫ് കല്ലറങ്ങട്ട് നിർവഹിക്കുന്നു.
പാലാ: ഞായറാഴ്ച പ്രവൃത്തി ദിവസമാക്കിയ സർക്കാർ നടപടി ധിക്കാരപരമാണെന്ന് മാണി സി കാപ്പൻ എം എൽ എ പറഞ്ഞു. അധികാരത്തിൻ്റെ ധ്യാർഷ്ട്യം ജനങ്ങളുടെ മേൽ അടിച്ചേൽപ്പിക്കാൻ സർക്കാർ ശ്രമിക്കുകയാണെന്നും കാപ്പൻ കുറ്റപ്പെടുത്തി. ഞായറാഴ്ച പ്രവൃത്തിദിനമാക്കരുതെന്ന ആവശ്യം ന്യായമാണെന്ന് മാണി സി കാപ്പൻ ചൂണ്ടിക്കാട്ടി. അവരുടെ ആശങ്കകൾ കേൾക്കാൻ തയ്യാറാകുകപോലും ചെയ്യാത്തത് ഫാസിസമാണ്. അധികാരത്തിൻ്റെ പിൻബലത്തിൽ ജനദ്രോഹ നടപടികൾ ജനാധിപത്യരീതിയിൽ തിരഞ്ഞെടുക്കപ്പെട്ട സർക്കാരിന് ഭൂഷണമല്ലെന്നും മാണി സി കാപ്പൻ ചൂണ്ടിക്കാട്ടി.