General News

ടാസ്ക് ഉല്ലലയ്ക്ക് ലോഗോ ഡിസൈൻ ചെയ്യു ; സമ്മാനം നേടൂ

ടാസ്ക് ഉല്ലലയുടെ 25-ാം വാർഷികത്തോടനുബന്ധിച്ച് പുതിയ ലോഗോ ഡിസൈൻ മൽസരം നടത്തുന്നു. കലാ കായിക മേഖലയ്ക്ക്, സാംസ്‌കാരിക പരിപാടികൾക്ക്, വിദ്യാഭ്യാസത്തിന് പ്രാധാന്യം നൽകി ജാതി മത വർണ ഭേദമില്ലാതെ പുരോഗമന കാഴ്ച്ചപ്പാടോടെ പ്രവർത്തിക്കുന്ന ഒരു സംഘടനയാണ് ടാസ്ക്. നിങ്ങൾ അയക്കുന്ന ലോഗോകൾക്ക് ഈ പറയുന്ന ആശയങ്ങളുമായി ബന്ധമുണ്ടായിരിക്കണം. ഏറ്റവും മികച്ച ലോഗോ മാർച്ച് ഒന്നാം തീയതിതന്നെ തിരഞ്ഞെടുക്കുന്നതാണ്.

മികച്ച ലോഗോയ്ക്കുള്ള സമ്മാനം 1001 രൂപ ക്യാഷ് പ്രൈസും , മൊമെന്റോയും ഏപ്രിൽ 14,15 തീയതികളിൽ ടാസ്ക്കിന്റെ ഇരുപത്തിയഞ്ചാം വാർഷികത്തോട് അനുബന്ധിച്ചു നടക്കുന്ന സാംസ്കാരിക സമ്മേളനത്തിൽവച്ച് നൽകുന്നതാണ്.

നിബന്ധനകൾ:

ഒരാൾ ഒരു ലോഗോ മാത്രം സബ്മിറ്റ് ചെയ്യുക. കലാ കായിക സാംസ്കാരിക വിഷയങ്ങൾക്ക് മുൻതൂക്കം നൽകുന്ന ലോഗോകൾക്കു മുൻഗണന . കൈ കൊണ്ടു വരച്ചതോ,ഡിജിറ്റൽ ആയി ക്രിയേറ്റ് ചെയ്തതോ ആയ ലോഗോകൾ വാട്സ് ആപ്പിൽ അയക്കാവുന്നതാണ്. മികച്ച ലോഗോ തിരഞ്ഞെടുക്കുന്നത് വരെ ഒറിജിനൽ ഫയൽ സ്വന്തം ഉത്തരവാദിത്വത്തിൽ സൂക്ഷിക്കേണ്ടതാണ്. 28/,02/2023 ന് 8.00 pm വരെ ഡിസൈനുകൾ സ്വീകരിക്കുന്നതാണ്. കൂടുതൽ വിവരങ്ങൾക്ക് Mob: 9639335566.

Leave a Reply

Your email address will not be published.