Teekoy News

തീക്കോയി മേസ്തിരിപ്പടി തർബിയ്യത്തുൽ ഇസ്‌ലാം ജു:ആ മസ്ജിദിന്റെ അഭിമുഖത്തിൽ നബിദിനാഘോഷത്തിന് തുടക്കം കുറിച്ചു

തീക്കോയി : തീക്കോയി മേസ്തിരിപ്പടി തർബിയ്യത്തുൽ ഇസ്‌ലാം ജു:ആ മസ്ജിദിന്റെ അഭിമുഖത്തിൽ വിപുലമായ നബിദിനാഘോഷത്തിന് തുടക്കം കുറിച്ചു.

ചിഫ്‌ ഇമാം അജ്‌നാസ് സഖാഫി കൊടി ഉയർത്തി.ഞായറാഴ്ച രാവിലെ 5 മണിക്ക് മൗലിദ് മജ്ലിസ് , 8 മണിക്ക് നബിദിനാഘോഷയാത്ര മേസ്തിരിപ്പടിയിൽ നിന്ന് ചാമപ്പാറ മസ്ജിദ് മുബാറക് തീക്കോയി ടൗൺ മസ്ജിദ് എന്നിവിടങ്ങളിലേക്ക് നടത്തും.

വൈകിട്ട് 4 മണി മുതൽ കുട്ടികളുടെ കലാപരിപാടികൾ നടക്കും. തിങ്കളാഴ്ച രാത്രി 8 മണിക്ക് മദ്ഹുൽറസൂൽ പ്രഭാഷണവും സ്വലാത്ത് വാർഷിക ദു:ആ സമ്മേളനവും അബ്ദുൽ കരീം സഖാഫി ഇടുക്കി ഉസ്താദിന്റെ നേതൃത്വത്തിൽ നടക്കും.

Leave a Reply

Your email address will not be published.