Pala News

വയലാർ അനുസ്മരണം നടത്തി

പാലാ: തപസ്യ കലാസാഹിത്യവേദി പാലാ യൂണിറ്റ്, പ്രശസ്ത കവിയും ഗാനരചയിതാവുമായ വയലാർ അനുസ്മരണം നടത്തി. സംസ്ഥാന സമിതിയംഗം പി.ജി. ഗോപാലകൃഷ്ണൻ ഉദ്ഘാടനം ചെയ്തു. ജില്ലാസമിതി അംഗം സജി എം.ഡി.അധ്യക്ഷത വഹിച്ചു.

കാലടി സംസ്കൃത സർവകലാശാല റിട്ട. പ്രൊഫ ഡോ.കെ.കെ. മധുസൂദനൻ അനുസ്മരണപ്രഭാഷണം നടത്തി. കാവ്യ ദേവതയെ ഗാനങ്ങളിൽ പ്രതിഷ്ഠിച്ച അതുല്യ പ്രതിഭയായിരുന്നു വയലാർ രാമവർമ്മയെന്ന് അദ്ദേഹം അനുസ്മരിച്ചു. ജില്ലാ വർക്കിങ് പ്രസിഡന്റ് എൻ. ശ്രീനിവാസൻ, ടി.എൻ.രാജൻ, ശ്രീകുമാർ എസ്. എന്നിവർ സംസാരിച്ചു.

Leave a Reply

Your email address will not be published.