ഈരാറ്റുപേട്ട : പൂഞ്ഞാര്‍ എംഎല്‍എ അഡ്വ. സെബാസ്റ്റ്യന്‍ കുളത്തുങ്കല്‍ നല്‍കുന്ന എംഎല്‍എ പ്രതിഭാ പുരസ്‌ക്കാര വിതരണം ഈരാറ്റുപേട്ട മുൻസിപ്പാലിറ്റിയിൽ അൽ മനാർ പബ്ലിക്ക് സ്കൂളിൽ നടന്നു.
നിയോജകമണ്ഡലത്തിലെ എസ്.എസ്. എല്‍.സി, പ്ലസ് ടു പരീക്ഷകളില്‍ എല്ലാ വിഷയങ്ങള്‍ക്കും എ പ്ലസ് നേടിയ എല്ലാ കുട്ടികള്‍ക്കും ഒപ്പം നിയോജക മണ്ഡലത്തിന് പുറത്തുള്ള ഉള്ള സ്കൂളുകളിൽ പഠിക്കുന്നവരും എന്നാൽ നിയോജക മണ്ഡലത്തിൽ താമസക്കാരുമായ കുട്ടികൾക്കും, കൂടാതെ നൂറ് ശതമാനം വിജയം നേടിയ സ്‌കൂളുകള്‍ക്കുമാണ് എംഎല്‍എയുടെ പുരസ്‌കാരം.
ഈരാറ്റുപേട്ട അൽമനാർ പബ്ലിക് സ്കൂളിൽ നടന്ന പുരസ്‌കാര വിതരണം അഡ്വ. സെബാസ്റ്റ്യന്‍ കുളത്തുങ്കല്‍ എം എല്‍ എ ഉദ്ഘാടനം ചെയ്തു. ഉദ്ഘാടന ചടങ്ങില്‍ മുൻസിപ്പൽ ചെയർപേഴ്സൺ സുഹറ അബ്ദുൾ ഖാദർഅധ്യക്ഷത വഹിച്ചു. ഐ ജി റ്റി ചെയർമാൻ കെ പി ബഷീർ മുഖ്യപ്രഭാഷണം നടത്തി.
മുൻസിപ്പൽ കൗൺസിലർമാരായ റിസ്വാന സവാദ്, ഡോ. സഹല ഫിർദൗസ്, എസ് കെ നൗഫൽ, ഐ ജി റ്റി വൈസ് ചെയർമാൻ ആനിഷ് ഖാൻ പി എം, ഐ ജി റ്റി സെക്രട്ടറി പി കെ മുഹമ്മദ് ഷാഫി, പ്രിൻസിപ്പൽ മിനി അജയ്, പിടിഎ പ്രസിഡണ്ട് അൻവർ അലിയാർ തുടങ്ങിയവര്‍ പ്രസംഗിച്ചു.
പാലായിലെയും സമീപ പ്രദേശങ്ങളിലെയും വാര്‍ത്തകളും ജോലി സാധ്യതകളും അറിയാന്‍ വാട്‌സാപ് ഗ്രൂപ്പില്‍ ജോയിന്‍ ചെയ്യൂ… GROUP 19