Poonjar News

പൂഞ്ഞാർ എം എൽ എ അഡ്വ സെബാസ്റ്റ്യൻ കുളത്തുങ്കൽ മികച്ച വിദ്യാർത്ഥികൾക്ക് ഏർപ്പെടുത്തിയിട്ടുള്ള പ്രതിഭാ പുരസ്കാര വിതരണം ഈമാസം 25 ന്

കാഞ്ഞിരപ്പള്ളി : പൂഞ്ഞാർ എം.എൽ.എ അഡ്വ: സെബാസ്റ്റ്യൻ കുളത്തുങ്കൽ കഴിഞ്ഞ എസ്എസ്എൽസി, പ്ലസ് ടു പരീക്ഷകളിൽ എല്ലാ വിഷയങ്ങൾക്കും എ പ്ലസ് നേടിയ പൂഞ്ഞാർ നിയോജക മണ്ഡലത്തിലെ മുഴുവൻ വിദ്യാർത്ഥികൾക്കുമായി ഏർപ്പെടുത്തിയിട്ടുള്ള പ്രതിഭാ പുരസ്കാര വിതരണവും, 100% വിജയം നേടിയ സ്കൂളുകൾക്ക് ഏർപ്പെടുത്തിയിട്ടുള്ള എക്സലൻസ് അവാർഡും വിതരണം ചെയ്യുന്നു

. ഈ മാസം 25-)o തീയതി 2.30 PM ന് കാഞ്ഞിരപ്പള്ളി സെന്റ്. ഡൊമിനിക്‌സ് കോളേജ് (പൊടിമറ്റം ) ഓഡിറ്റോറിയത്തിൽ വെച്ച് സമ്മാനവിതരണം നടത്തുന്നതാണെന്ന് സംഘാടകസമിതി ചെയർമാൻ പാറത്തോട് ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് ഡയസ് മാത്യു കോക്കാട്ട് അറിയിച്ചു.

അഡ്വ. സെബാസ്റ്റ്യൻ കുളത്തുങ്കൽ എം.എൽ.എ യുടെ അധ്യക്ഷതയിൽ ചേരുന്ന യോഗത്തിൽ ബഹു: സംസ്ഥാന സഹകരണ – രജിസ്ട്രേഷൻ – സാംസ്കാരിക വകുപ്പ് മന്ത്രി V N വാസവൻ ഉദ്ഘാടനം നിർവഹിക്കുന്നതും, ആലപ്പുഴ ജില്ല കലക്ടർ കൃഷ്ണ തേജ IAS മുഖ്യ പ്രഭാഷണം നടത്തുന്നതും, കേരള പ്ലാൻ്റേഷൻ കോർപറേഷൻ ചെയർമാൻ O P A സലാം മുഖ്യാതിഥി ആയിരിക്കുന്നതുമാണ്.

കിൻഫ്ര ഫിലിം ആൻഡ് വീഡിയോ പാർക്ക് ചെയർമാൻ ജോർജുകുട്ടി ആഗസ്തി, സെന്റ് ഡോമിനിക്സ് കോളേജ് പ്രിൻസിപ്പൽ ഡോ. സീമോൻ തോമസ്, ഫ്യൂച്ചർ സ്റ്റാർസ് എജുക്കേഷൻ പ്രൊജക്റ്റ്‌ ഡയറക്ടർ ഡോ. ആൻസി ജോസഫ് എന്നിവരും

നിയോജകണ്ഡലത്തിലെ ത്രിതല പഞ്ചായത്ത് ജനപ്രതിനിധികളായ ജില്ലാ പഞ്ചായത്ത് അംഗങ്ങൾ പി ആർ അനുപമ, ശുഭേഷ് സുധാകരൻ, കാഞ്ഞിരപ്പള്ളി ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് അജിത രതീഷ്, വൈസ് പ്രസിഡന്റ് ജോളി മടുക്കക്കുഴി, മെമ്പർ അഡ്വ. സാജൻ കുന്നത്ത്, ഈരാറ്റുപേട്ട മുൻസിപ്പൽ ചെയർപേഴ്സൺ സുഹ്റ അബ്ദുൽ ഖാദർ , മുണ്ടക്കയം ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് രേഖാ ദാസ്, കൂട്ടിക്കൽ ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് പി. എസ് സജിമോൻ, എരുമേലി ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് തങ്കമ്മ ജോർജ് കുട്ടി, കോരുത്തോട് ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് സന്ധ്യ വിനോദ്, തിടനാട് ഗ്രാമ പഞ്ചായത്ത് പ്രസിഡന്റ് ബിജി ജോർജ് , പൂഞ്ഞാർ ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് ഗീതാ നോബിൾ, പൂഞ്ഞാർ തെക്കേക്കര ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് ജോർജ് മാത്യു, തീക്കോയി ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് കെ സി ജെയിംസ്, സ്കൂൾ മാനേജർമാർ ,പ്രഥമാധ്യാപകർ, പി ടി എ പ്രസിഡന്റ്മാർ തുടങ്ങിയവരും സംബന്ധിക്കും.

Leave a Reply

Your email address will not be published.