പട്ടയം നല്‍കാന്‍ കൈക്കൂലി! 30000 രൂപ കൈക്കൂലി വാങ്ങുന്നതിനിടയില്‍ പീരുമേട് തഹസീല്‍ദാര്‍ പിടിയില്‍: കോട്ടയം വിജിലന്‍സ് എസ്പിയുടെ നേതൃത്വത്തില്‍ ഒരു മാസത്തിനിടെ നാലാമത്തെ അറസ്റ്റ്: കൈക്കൂലിക്കാരെ വിടാതെ പിന്തുടര്‍ന്ന് കോട്ടയം വിജിലന്‍സ്

കോട്ടയം: ഭൂമി പതിച്ച് പട്ടയം നല്‍കുന്നതിന് അരലക്ഷം രൂപ കൈക്കൂലി ആവശ്യപ്പെട്ട തഹസീല്‍ദാര്‍ 30000 രൂപ കൈക്കൂലി വാങ്ങുന്നതിനിടയില്‍ പിടിയില്‍.

പീരുമേട് ഭൂമി പതിവ് സ്‌പെഷ്യല്‍ തഹസില്‍ദാര്‍ എരുമേലി ആലപ്ര തടത്തേല്‍ വീട്ടില്‍ യൂസഫ് റാവുത്തറിനെ (യൂസ് റാവുത്തര്‍ 55) നെയാണ് വിജിലന്‍സ് എസ്.പി വി.ജി വിനോദ്കുമാറിന്റെ നിര്‍ദ്ദേശാനുസരണം ഡിവൈഎസ്പി വി ആര്‍ രവികുമാറിന്റെ നേതൃത്വത്തിലുള്ള സംഘം അറസ്റ്റ് ചെയ്തത്.

Advertisements

ഉപ്പുതറ സ്വദേശിയായ സ്ത്രീയുടെ ഉടമസ്ഥതയിലുള്ള രണ്ട് ഏക്കര്‍ സ്ഥലത്തിന് പട്ടയം നല്‍കുന്നതിന് പീരുമേട് ഭൂമി പതിവ് ഓഫിസില്‍ അപേക്ഷ നല്‍കിയിരുന്നു. ഈ സ്ഥലം ഉദ്യോഗസ്ഥ സംഘം പരിശോധിച്ചിരുന്നു.

തുടര്‍ന്ന്, ഇവര്‍ കൈക്കൂലി ആവശ്യപ്പെട്ടു. സെന്റിന് ഒരു ലക്ഷം രൂപ കിട്ടുന്ന സ്ഥലം ആണ് എന്നും , 50000 രൂപയെങ്കിലും കൈക്കൂലിയായി വേണമെന്ന് ആവശ്യപ്പെട്ടു. അമ്പതിനായിരം രൂപയെങ്കിലും കൈക്കൂലിയായി വേണമെന്നായിരുന്നു ഉദ്യോഗസ്ഥന്റെ ആവശ്യം.

എന്നാല്‍, ഇതിന് തയ്യാറാകാതിരുന്ന പരാതിക്കാരി അയ്യായിരം രൂപ നല്‍കാമെന്ന് അറിയിച്ചു. എന്നാല്‍ , ഇതിന് തയ്യാറാകാതിരുന്ന ഉദ്യോഗസ്ഥന്‍ ‘ചേച്ചി കിടന്ന് കരയാതെ, പൈസ റെഡിയാകുമ്പോള്‍ വിളിച്ചാല്‍ മതി’ എന്ന് മറുപടി പറഞ്ഞു.

ഇതേ തുടര്‍ന്ന് ഇവര്‍ പരാതിയുമായി ഇടുക്കി വിജിലന്‍സ് ഡി വൈ എസ് പി വി ആര്‍ രവികുമാറിനെ സമീപിക്കുകയായിരുന്നു. തുടര്‍ന്ന് രവികുമാര്‍ ഈ വിവരം വിജിലന്‍സ് എസ് പി വി ജി വിനോദ് കുമാറിനെ അറിയിച്ചു.

തുടര്‍ന്ന്, പരാതിക്കാരി ഉദ്യോഗസ്ഥനെ വീണ്ടും സമീപിച്ചു. ഇതോടെ 20,000 രൂപ കൈക്കൂലി ആവശ്യപ്പെട്ടു. 20000 രൂപ കൈക്കൂലിയും പതിനായിരം രൂപ ഫീസും നല്‍കണമെന്നായിരുന്നു ആവശ്യം.

തുടര്‍ന്ന്, വിജിലന്‍സ് നിര്‍ദേശം അനുസരിച്ച് ഇവര്‍ തിങ്കളാഴ്ച ഉച്ചയോടെ സിവില്‍ സ്റ്റേഷനിലെ തഹസീല്‍ദാരുടെ ഓഫിസിലെത്തി പണം കൈമാറുകയായിരുന്നു. ഇതിനിടെ സ്ഥലത്ത് എത്തിയ വിജിലന്‍സ് സംഘം പ്രതിയെ പിടികൂടി.

വിജിലന്‍സ് ഡിവൈ.എസ്.പി വി.ആര്‍ രവികുമാര്‍, ഇന്‍സ്‌പെക്ടര്‍മാരായ റിജോ പി.ജോസഫ് , ജെ.രാജീവ് , വിനേഷ് കുമാര്‍, എസ്.ഐമാരായ വിന്‍സന്റ് കെ മാത്യു, സ്റ്റാന്‍ലി തോമസ്, തുളസീധരക്കുറുപ്പ് , ടി.കെ അനില്‍കുമാര്‍, സന്തോഷ് കെ.എന്‍ , ജെയിസ് ആന്റണി ,എ.എസ്.ഐമാരായ കെ.ജി ഷിജു , പി.കെ അജി , ഡ്രൈവര്‍ എ.എസ്.ഐ സജിമോന്‍ , സീനിയര്‍ സിവില്‍ പൊലീസ് ഓഫിസര്‍ പി.ആര്‍ രാജേഷ് , സിവില്‍ പൊലീസ് ഓഫിസര്‍ എം.എം പരീത്, സിവില്‍ പൊലീസ് ഓഫിസര്‍ അനൂപ് എന്നിവരുടെ നേതൃത്വത്തിലുള്ള സംഘമാണ് പ്രതിയെ പിടികൂടിയത്.

You May Also Like

Leave a Reply