ശക്തമായ മഴയ്ക്ക് സാധ്യത: ഇടുക്കി, കോഴിക്കോട് ജില്ലകളിൽ ഓറഞ്ച് അലേർട്ട്

അടുത്ത ദിവസങ്ങളില്‍ മഴ ശക്തിപ്പെടും എന്നതിനാല്‍ 3 ദിവസം തുടര്‍ച്ചയായി മഴയുടെ ഓറഞ്ച് അലേര്‍ട്ട് ഉള്ള ഇടുക്കി, കോഴിക്കോട് എന്നീ ജില്ലകളില്‍ ദേശീയ ദുരന്ത പ്രതികരണ സേനയുടെ ഓരോ സംഘത്തെ നിയോഗിച്ചു. തൃശ്ശൂരില്‍ നിന്നുള്ള സംഘം ആകും ഈ ജില്ലകളില്‍ എത്തുക. 3 സംഘത്തെ അധികമായി ആവശ്യപ്പെട്ടു. മലപ്പുറം, വയനാട്, തൃശ്ശൂര്‍ എന്നീ ജില്ലകളില്‍ ആയിരിക്കും ഇവരെ നിയോഗിക്കുകയെന്നും സംസ്ഥാന ദുരന്ത നിവാരണ അതോറിറ്റി അറിയിച്ചു.

Read More

ജീവനക്കാരിക്ക് കോവിഡ്; പൊന്‍കുന്നം ആശുപത്രിയില്‍ ഡോക്ടര്‍മാര്‍ അടക്കം 34 പേര്‍ ക്വാറന്റയിനില്‍, ആശുപത്രി സന്ദര്‍ശിച്ചവര്‍ക്ക് ജാഗ്രതാ നിര്‍ദേശം

പൊന്‍കുന്നം അരവിന്ദ് ആശുപത്രിയിലെ ജീവനക്കാരിക്ക് കോവിഡ് സ്ഥിരീകരിച്ചു. ഇതോടെ ഡോക്ടര്‍മാര്‍ അടക്കം 34 ആരോഗ്യപ്രവര്‍ത്തകര്‍ ക്വാറന്റൈനിലാക്കി.

Read More

ലോക്ക്ഡൗണ്‍ ലംഘനം: സംസ്ഥാനത്തൊട്ടാകെ ഇന്ന് 1822 പേര്‍ക്കെതിരെ കേസ്, പാലായില്‍ ആറു കേസുകള്‍

തിരുവനന്തപുരം: ലോക്ക്ഡൗണ്‍ നിയന്ത്രണങ്ങള്‍ ലംഘിച്ചതിന് സംസ്ഥാനത്തൊട്ടാകെ ഇന്ന് 1822 പേര്‍ക്കെതിരെ കേസെടുത്തു. 2103 പേരെ അറസ്റ്റു ചെയ്യുകയും ചെയ്തിട്ടുണ്ടെന്ന് കേരള പോലീസ് അറിയിച്ചു. മാസ്‌ക് ധരിക്കാതിരിക്കുക, സാമൂഹിക അകലം പാലിക്കാതിരിക്കുക അടക്കമുള്ള സംഭവങ്ങളുമായി ബന്ധപ്പെട്ട് പാലായില്‍ ഇന്ന് ആറു കേസുകള്‍ രജിസ്റ്റര്‍ ചെയ്തുവെന്ന് പാലാ പോലീസ് അറിയിച്ചു. വാഹനങ്ങളൊന്നും ഇന്നു പാലായില്‍ പിടിച്ചെടുത്തിട്ടില്ല. ഈരാറ്റുപേട്ടയില്‍ കോവിഡുമായി ബന്ധപ്പെട്ട് ഒരു കേസ് മാത്രമാണ് ഇന്നു രജിസ്റ്റര്‍ ചെയ്തത്. അതേ സമയം, സംസ്ഥാനത്തൊട്ടാകെ ഇന്ന് 401 വാഹനങ്ങളാണ് പിടിച്ചെടുത്തത്. മാസ്‌ക് ധരിക്കാത്ത 6132 സംഭവങ്ങളാണ് സംസ്ഥാനത്ത് ഇന്ന് റിപ്പോര്‍ട്ട് ചെയ്തത്. ക്വാറന്റൈന്‍ ലംഘിച്ചതിന് 10 കേസുകളും രജിസ്റ്റര്‍ ചെയ്തു. ജില്ല തിരിച്ചുള്ള കണക്കു ചുവടെ. (കേസിന്റെ എണ്ണം, അറസ്റ്റിലായവര്‍, കസ്റ്റഡിയിലെടുത്ത വാഹനങ്ങള്‍ എന്ന ക്രമത്തില്‍) തിരുവനന്തപുരം സിറ്റി –  73, 50, 14 തിരുവനന്തപുരം റൂറല്‍ – 296, 289,…

Read More

കോട്ടയം ജില്ലയില്‍ 18 പേര്‍ക്കു കൂടി കോവിഡ്; ആകെ 113 രോഗികള്‍, ജില്ലയില്‍ രോഗികളുടെ എണ്ണം ആദ്യമായി നൂറു കടന്നു

കോട്ടയം: ജില്ലയില്‍ 18 പേര്‍ക്കു കൂടി കോവിഡ് സ്ഥിരീകരിച്ചു. ഇതുവരെ റിപ്പോര്‍ട്ട് ചെയ്യപ്പെട്ടിട്ടുള്ള ഏറ്റവും ഉയര്‍ന്ന പ്രതിദിന രോഗബാധാ നിരക്കാണിത്. ഇതോടെ കോവിഡ്  ചികിത്സയിലുള്ള കോട്ടയം ജില്ലക്കാരുടെ എണ്ണം 113 ആയി. ജില്ലയില്‍ രോഗികളുടെ എണ്ണം നൂറു കടക്കുന്നതും ഇതാദ്യമാണ്. പാലാ ജനറല്‍ ആശുപത്രിയില്‍ 40 പേരും കോട്ടയം ജനറല്‍ ആശുപത്രിയില്‍ 37 പേരും കോട്ടയം മെഡിക്കല്‍ കോളേജ് ആശുപത്രിയില്‍ 32 പേരും എറണാകുളം മെഡിക്കല്‍ കോളേജ് ആശുപത്രിയില്‍ നാലു പേരുമാണ് ചികിത്സയിലുള്ളത്. പുതിയതായി രോഗം ബാധിച്ചവരില്‍ 12 പേര്‍ വിദേശത്തുനിന്നും അഞ്ചു പേര്‍ മറ്റു സംസ്ഥാനങ്ങളില്‍നിന്നും എത്തിയവരാണ്. ഒരാള്‍ നേരത്തെ രോഗം സ്ഥിരീകരിച്ചയാളുടെ ബന്ധുവാണ്. ഇന്ന് രണ്ടു പേര്‍ രോഗമുക്തരായി. ഇതുവരെ ആകെ 196 പേര്‍ക്കാണ് രോഗം ബാധിച്ചത്. 83 പേര്‍ രോഗമുക്തരായി. രോഗം സ്ഥിരീകരിച്ചവര്‍ 1. ജൂണ്‍ 13ന് കുവൈറ്റില്‍നിന്നെത്തി ഗാന്ധിനഗറിലെ ക്വാറന്റയിന്‍ കേന്ദ്രത്തില്‍…

Read More

സംസ്ഥാനത്ത് ഇന്ന് 150 പേര്‍ക്ക് കോവിഡ്-19, കോട്ടയം ജില്ലയില്‍ 18 പേര്‍ക്ക്; 91 പേര്‍ വിദേശ രാജ്യങ്ങളില്‍ നിന്നും എത്തിയവര്‍, വിശദാംശങ്ങള്‍

തിരുവനന്തപുരം: സംസ്ഥാനത്ത് ഇന്ന് 150 പേര്‍ക്ക് കോവിഡ്-19 സ്ഥിരീകരിച്ചു. പാലക്കാട് ജില്ലയില്‍ 23 പേര്‍ക്കും, ആലപ്പുഴ ജില്ലയില്‍ 21 പേര്‍ക്കും, കോട്ടയം ജില്ലയില്‍ 18 പേര്‍ക്കും, മലപ്പുറം, കൊല്ലം ജില്ലകളില്‍ 16 പേര്‍ക്ക് വീതവും കണ്ണൂര്‍ ജില്ലയില്‍ 13 പേര്‍ക്കും, എറണാകുളം ജില്ലയില്‍ 9 പേര്‍ക്കും, തിരുവനന്തപുരം, തൃശൂര്‍, കോഴിക്കോട് ജില്ലകളില്‍ 7 പേര്‍ക്ക് വീതവും, വയനാട് ജില്ലയില്‍ 5 പേര്‍ക്കും, പത്തനംതിട്ട ജില്ലയില്‍ നിന്നുള്ള 4 പേര്‍ക്കും, ഇടുക്കി, കാസര്‍ഗോഡ് ജില്ലകളില്‍ 2 പേര്‍ക്ക് വീതവുമാണ് രോഗം സ്ഥിരീകരിച്ചത്. കണ്ണൂര്‍ ജില്ലയില്‍ രോഗം ബാധിച്ചവരില്‍ 6 പേര്‍ സി.ഐ.എസ്.എഫുകാരും 3 ആര്‍മി ഡി.എസ്.സി. ക്യാന്റീന്‍ സ്റ്റാഫുമാണ്. രോഗം ബാധിച്ച സി.ഐ.എസ്.എഫുകാരില്‍ 2 പേര്‍ എയര്‍പോര്‍ട്ട് ഡ്യൂട്ടിയിലുണ്ടായിരുന്നവരാണ്. ഇന്ന് രോഗം സ്ഥിരീകരിച്ചവരില്‍ 91 പേര്‍ വിദേശ രാജ്യങ്ങളില്‍ നിന്നും 48 പേര്‍ മറ്റ് സംസ്ഥാനങ്ങളില്‍ നിന്നും വന്നതാണ്.…

Read More

ഹോം ക്വാറന്റയിന്‍ കര്‍ശനമാക്കാം, കോവിഡിനെ അകറ്റാം! നാടിന്റെ നന്മയ്ക്കായി ക്വാറന്റയിനില്‍ കഴിയുന്നവരും കുടുംബാംഗങ്ങളും പാലിക്കണം ഈ കാര്യങ്ങള്‍

കോവിഡ് എന്ന മഹാമാരി ബാധിക്കുന്നവരുടെ എണ്ണം അനുദിനം വര്‍ധിച്ചു വരുന്ന സാഹചര്യത്തില്‍ വിദേശത്തു നിന്നു തിരിച്ചെത്തി ഹോം ക്വാറന്റീനില്‍ കഴിയുന്നവര്‍ ആരോഗ്യ വകുപ്പിന്റെ നിര്‍ദേശങ്ങള്‍ കര്‍ശനമായി പാലിക്കണമെന്ന് നിര്‍ദേശം. മെയ് മാസം മുതല്‍ ഇന്നലെ വരെ റിപ്പോര്‍ട്ടു ചെയ്യപ്പെട്ടിട്ടുള്ള കോവിഡ് 19 കേസുകളില്‍ 95 ശതമാനത്തോളവും വിദേശത്തു നിന്നോ മറ്റു സംസ്ഥാനങ്ങളില്‍ നിന്നോ തിരിച്ചെത്തിയവര്‍ക്കും അവരുമായുള്ള സമ്പര്‍ക്കം മൂലവുമാണ് ബാധിച്ചിരിക്കുന്നത്. അതുകൊണ്ടു തന്നെ ഓരോരുത്തരുടെയും മാത്രമല്ല, സമൂഹത്തിന്റെ സുരക്ഷയും പ്രധാനമാണ്. കേരളം സമൂഹവ്യാപനത്തിന്റെ പിടിയില്‍ ഏതു നിമിഷവും അകപ്പെടാമെന്നും കരുതല്‍ വേണമെന്നും ആരോഗ്യമന്ത്രി ശൈലജ ടീച്ചറും വ്യക്തമാക്കിയിട്ടുണ്ട്. സമ്പര്‍ക്കത്തിലൂടെ രോഗബാധ പടരാമെന്നതിനാല്‍ ഹോം ക്വാറന്റയിനില്‍ കഴിയുന്നവര്‍ മാത്രമല്ല വീട്ടിലുള്ളവരും ഏറെ ശ്രദ്ധിക്കേണ്ടതുണ്ട്. ഹോം ക്വാറന്റയിനില്‍ കഴിയുന്നവര്‍ ശ്രദ്ധിക്കേണ്ട കാര്യങ്ങള്‍! മുറിക്കുള്ളില്‍ തന്നെ കഴിയുക. ഭക്ഷണം കഴിക്കാന്‍ പോലും പുറത്തിറങ്ങരുത്. ബാഗേജ് സ്വന്തമായി കൈകാര്യം ചെയ്യണം. മറ്റാരും തൊടരുത്.…

Read More