പൊതു സ്ഥലത്ത് മാലിന്യം നിക്ഷേപിക്കുന്നവര്‍ക്കെതിരെ കര്‍ശന നടപടിയുമായി തലപ്പലം ഗ്രാമ പഞ്ചായത്ത്

തലപ്പലം: ഗ്രാമപഞ്ചായത്ത് 8-ാം വാര്‍ഡില്‍ പനയ്ക്കപ്പാലത്ത് സ്ഥാപിച്ചിരുന്ന മിനി എം.സി.എഫിന്റെ പരിസരത്ത് വ്യാപകമായി മാലിന്യങ്ങള്‍ നിക്ഷേപിച്ചതിനെത്തുടര്‍ന്ന് പഞ്ചായത്ത് മെമ്പര്‍മാര്‍, ഉദ്യോസ്ഥര്‍, ഹരിത കേരളം പ്രതിനിധി തുടങ്ങിയവര്‍ അടങ്ങിയ സ്‌ക്വാഡ് നടത്തിയ പരിശോധനയില്‍ പത്തനംതിട്ട, ചാത്തന്‍തറ, പാലാ, ഇടമറ്റം, സ്വദേശികളെപ്പറ്റിയുള്ള വിവരങ്ങള്‍ ലഭിക്കുകയും പൊതു സ്ഥലങ്ങളില്‍ മാലിന്യം നിക്ഷേപിക്കുന്നവര്‍ക്ക് എതിരെയുള്ള കേരള പഞ്ചായത്ത് രാജ് നിയമപ്രകാരം പിഴ ഈടാക്കാനുളള നടപടികള്‍ സ്വീകരിക്കുകയും ചെയ്തു. തുടര്‍ന്ന് മാലിന്യങ്ങള്‍ തരം തിരിച്ച് നീക്കം ചെയ്യുകയും പരിസരം വൃത്തിയാക്കി ചെടികള്‍ നടുകയും ചെയ്തു. മെമ്പര്‍മാരായ ദേവയാനി സി.എ, ജോയ് ജോസഫ്, അനുപമ വിശ്വനാഥ്, ഹെഡ് ക്ലര്‍ക്ക് ഇന്ദു പി.എന്‍, ക്ലര്‍ക്ക് എബി ഐസക്, വില്ലേജ് എക്സ്റ്റന്‍ഷന്‍ ഓഫീസര്‍മാരായ പദ്മകുമാര്‍ പി.ജി, മിനി പി. വിജയ്, ഹരിതകേരളം പ്രതിനിധി അന്‍ഷാദ് ഇസ്മായില്‍ എന്നിവര്‍ നേതൃത്വം നല്‍കി.

Read More

കോവിഡ് ബാധിച്ച് മരിച്ച യുവാവിന്റെ സംസ്‌കാരം നടത്തി

ഈരാറ്റുപേട്ട: മരണശേഷം നടത്തിയ പരിശോധനയില്‍ കോവിഡ് സ്ഥിരീകരിച്ചയാളുടെ മൃതസംസ്‌കാരം നടത്തി. തലപ്പലം ഗ്രാമ പഞ്ചായത്ത് അഞ്ചാം വാര്‍ഡില്‍ താമസിക്കുന്ന സജീവ് (46)-ന് ആണ് മരണശേഷം കോവിഡ് സ്ഥിതികരിച്ചത്. പൂഞ്ഞാര്‍ എന്‍ജിനിയറിംഗ് കോളേജ് അദ്ധ്യാപകനായ സജീവ് മറ്റ് അസുഖങ്ങള്‍ ബാധിച്ച് കോട്ടയം മെഡിക്കല്‍ കോളേജ് ആശുപത്രിയില്‍ ചികില്‍സയില്‍ തുടരുന്നതിനിടെയാണ് മരണപ്പെട്ടത്. ഈരാറ്റുപേട്ട നഗരസഭാ ചെയര്‍മാന്‍ നിസാര്‍ കുര്‍ബാനിയുടെ നിര്‍ദേശപ്രകാരം മെഡിക്കല്‍ കോളേജില്‍ നിന്ന് മൃതദേഹം കോവിഡ് പ്രോട്ടോകോള്‍ പ്രകാരം ഏറ്റുവാങ്ങി പാലാ നഗരസഭയുടെ പൊതുശ്മശാനത്തില്‍ സംസ്‌കാരം നടത്തി. ചടങ്ങുകള്‍ക്ക് ഐഡിയല്‍ റിലീഫ് വിംഗ് ജില്ലാ ലീഡര്‍ യൂസുഫ് ഈരാറ്റുപേട്ട, വാളണ്ടിയര്‍മാരായ സിയാദുല്‍ ഹക്ക്, താഹാ, ഷഹീര്‍ കരുണ, ഹക്കീം എന്നിവര്‍ നേതൃത്വം നല്‍കി. പിതാവും, ഭാര്യയും, തലപ്പലം ഗ്രാമ പഞ്ചായത്ത് ഹെല്‍ത്ത് ഇന്‍സ്‌പെക്‌റും സഹപ്രവര്‍ത്തകരും സാന്നിഹിതരായിരുന്നു.

Read More

തലപ്പലത്ത് 13ാം വാര്‍ഡില്‍ ഡ്രൈവര്‍ക്ക് കോവിഡ് സ്ഥിരീകരിച്ചു

തലപ്പലം: തലപ്പലത്ത് 13ാം വാര്‍ഡില്‍ ടിപ്പര്‍ ഡ്രൈവര്‍ക്ക് കോവിഡ് സ്ഥിരീകരിച്ചു. സമ്പര്‍ക്കത്തിലൂടെയാണ് ഇയാള്‍ക്ക് രോഗബാധയെന്നാണ് സൂചന. രോഗം സ്ഥിരീകരിച്ചതിനെ തുടര്‍ന്ന് ഇയാളെ നിരീക്ഷണ കേന്ദ്രത്തിലേക്കു മാറ്റി.

Read More

കെടി ജലീലീന്റെ രാജി ആവശ്യപ്പെട്ട് ബിജെപി തലപ്പലത്ത് പ്രതിഷേധം നടത്തി

തലപ്പലം: സ്വര്‍ണകടത്തു കേസില്‍ ഉള്‍പ്പെട്ട മന്ത്രി കെടി ജലീല്‍ രാജി വയ്ക്കണമെന്നാവശ്യപ്പെട്ട് ബിജെപി തലപ്പലം മണ്ഡലം കമ്മിറ്റിയുടെ നേതൃത്വത്തില്‍ പ്രതിഷേധം സംഘടിപ്പിച്ചു. ബിജെപി തലപ്പുലം പഞ്ചായത്ത് പ്രസിഡന്റ് അഡ്വ മോഹന്‍കുമാര്‍, തലപ്പുലം പഞ്ചായത്ത് ജനറല്‍ സെക്രട്ടറി ശ്രീകാന്ത് നായര്‍, കര്‍ഷകമോര്‍ച്ച മണ്ഡലം പ്രസിഡന്റ് സുരേഷ് ആരാധന, പഞ്ചായത്ത് വൈസ് പ്രസിഡന്റ് സുരേഷ് പി കെ, ബാബു ചാലില്‍ തുടങ്ങിയവര്‍ പങ്കെടുത്തു.

Read More

തലപ്പലത്ത് ഇന്ന് ആന്റിജന്‍ ടെസ്റ്റ്

തലപ്പലം: തലപ്പലം ഗ്രാമപഞ്ചായത്തില്‍ ഇന്ന് ആന്റിജന്‍ ടെസ്റ്റ് നടക്കും. രാവിലെ പത്തു മണി മുതല്‍ പ്ലാശനാല്‍ പള്ളിയുടെ പാരിഷ് ഹാളില്‍ ആണ് ആന്റിജന്‍ ടെസ്റ്റ് നടക്കുക. നേരത്തെ രോഗം സ്ഥിരീകരിച്ചവരുടെ സമ്പര്‍ക്ക പട്ടികയിലുള്ള അമ്പതു പേര്‍ക്കാണ് ഇന്ന് ആന്റിജന്‍ ടെസ്റ്റ് നടത്തുകയെന്ന് പഞ്ചായത്ത് പ്രസിഡന്റ ഇന്ദിരാ രാധാകൃഷ്ണന്‍ അറിയിച്ചു.

Read More

സിപിഐഎം ജനങ്ങളില്‍ ഭീതി വിതയ്ക്കുന്നു: ഇന്ത്യന്‍ നാഷണല്‍ കോണ്‍ഗ്രസ് തലപ്പലം കമ്മിറ്റി

തലപ്പലം: കോവിഡ് 19 പ്രതിരോധ പ്രവര്‍ത്തനങ്ങള്‍ മികച്ച രീതിയില്‍ ആസൂത്രണം ചെയ്തു നടപ്പിലാക്കുന്ന ഭരണസമിതിയാണ് തലപ്പലം പഞ്ചായത്ത് ഭരണസമിതി. സമ്പൂര്‍ണ ലോക്ക്ഡൗണ്‍ സമയത്ത് ബഹുജന സഹായത്തോടെ മുഴുവന്‍ സമയം സാമൂഹിക അടുക്കള തയ്യാറാക്കിയതും പള്ളി പാരിഷ് ഹാളില്‍ 50 കിടക്കകളുടെ സുസജ്ജമായ സിഎഫ്എല്‍ടിസി സെന്റര്‍ തയ്യാറാക്കിയതും ഇതിന് തെളിവാണ്. സിപിഐഎം മെമ്പര്‍ ആരോഗ്യ സ്റ്റാന്‍ഡിങ് കമ്മിറ്റി ചെയര്‍പേഴ്‌സന്‍ ആയ സമിതി ഗ്രാമപഞ്ചായത്തില്‍ കോവിഡ് പ്രതിരോധ പ്രവര്‍ത്തനങ്ങള്‍ക്ക് നേതൃത്വം നല്‍കേണ്ടിയിരിക്കെ, ഗ്രാമപഞ്ചായത്ത് ഭരണസമിതിക്കെതിരെ സിപിഐ എം നടത്തുന്ന ആരോപണങ്ങള്‍ തെരഞ്ഞെടുപ്പു മുന്നില്‍ കണ്ടുള്ള രാഷ്ട്രീയ നാടകമാണെന്നും രാഷ്ട്രീയനേട്ടം മുന്നില്‍കണ്ട് ജനങ്ങളില്‍ ഭീതി വിതക്കുന്നതും കുപ്രചാരണങ്ങള്‍ നടത്തുന്നതും പരിഷ്‌കൃത സമൂഹത്തിന് ചേര്‍ന്നതല്ലെന്നും അഡ്വക്കേറ്റ് സജി ജോസഫ് അധ്യക്ഷത വഹിച്ച ഇന്ത്യന്‍ നാഷണല്‍ കോണ്‍ഗ്രസ് തലപ്പലം കമ്മിറ്റി അഭിപ്രായപ്പെട്ടു ആര്‍ പ്രേംജി, ഇന്ദിരാ രാധാകൃഷ്ണന്‍, അനുപമാ വിഷ്ണുനാഥ്, റോജിന്‍ തോമസ്, ഉണ്ണി…

Read More

തലപ്പലത്ത് ആശാ വര്‍ക്കറുടെ മകന്റെ വിവാഹ വിരുന്നിന് പോലീസ് അനുമതിയുമില്ല; കോവിഡ് മാനദണ്ഡങ്ങളെല്ലാം ലംഘിച്ചു

തലപ്പലം: തലപ്പലം ഗ്രാമപഞ്ചായത്തില്‍ കോവിഡ് വ്യാപനത്തിനു കാരണമായ വിവാഹ വിരുന്നു നടത്തിയത് കോവിഡ് മാനദണ്ഡങ്ങളെല്ലാം ലംഘിച്ചെന്നു വ്യക്തമാക്കുന്ന കൂടുതല്‍ വിവരങ്ങള്‍ പുറത്ത്. വിവാഹ വിരുന്നിനെ കുറിച്ച് പോലീസിനെ അറിയിച്ചിട്ടില്ലെന്ന് ഈരാറ്റുപേട്ട പോലീസ് വെളിപ്പെടുത്തി. നേരത്തെ ആശാ വര്‍ക്കറുടെ മകന്റെ വിവാഹ വിരുന്നില്‍ 250ല്‍ അധികം ആളുകള്‍ പങ്കെടുത്തെന്നു ചൂണ്ടിക്കാട്ടി സിപിഎം ജില്ലാ കളക്ടര്‍ക്കു പരാതി നല്‍കിയിരുന്നു. തുടര്‍ന്നു നടത്തിയ അന്വേഷണത്തിലാണ് നടത്തിയത് പോലീസിനെ അറിയിക്കാതെയാണ് വലിയ വിവാഹ വിരുന്ന് ഇവര്‍ നടത്തിയതെന്നു തെളിഞ്ഞത്. വിവാഹ വിരുന്നില്‍ പങ്കെടുത്ത ചിലര്‍ക്കാണ് ഗ്രാമപഞ്ചായത്തില്‍ ആദ്യമായി രോഗബാധ സ്ഥിരീകരിച്ചത്. ഇതിനെ തുടര്‍ന്ന് വിവാഹ വിരുന്നില്‍ പങ്കെടുത്ത നിരവധി പേര്‍ നിരീക്ഷണത്തില്‍ കഴിയുകയാണ്. എന്നാല്‍ കണക്കുകള്‍ പ്രകാരം 34 പേര്‍ മാത്രമാണ് നിരീക്ഷണത്തില്‍ കഴിയുന്നത്. ഇതും ആശാ വര്‍ക്കറെ രക്ഷിക്കാനാണെന്നും ആക്ഷേപം ഉയരുന്നു. വിവാഹത്തില്‍ പരമാവധി 50 പേരെ മാത്രമേ പങ്കെടുപ്പിക്കാവൂ എന്ന…

Read More

തലപ്പലത്ത് കോവിഡ് വ്യാപനത്തിനു കാരണമായ വിവാഹവിരുന്നില്‍ പങ്കെടുത്തത് 250ല്‍ അധികം പേര്‍, ആശാ വര്‍ക്കറെ രക്ഷിക്കാന്‍ പഞ്ചായത്ത് മെമ്പര്‍ ഒത്താശ ചെയ്യുന്നെന്ന് ആരോപണം; കളക്ടര്‍ക്ക് പരാതി നല്‍കി

തലപ്പലം: തലപ്പലത്ത് കോവിഡ് വ്യാപനത്തിന് ഇടയാക്കിയ വിവാഹവിരുന്നില്‍ പങ്കെടുത്തത് ഇരുനൂറ്റി അമ്പതിലധികം പേരെന്ന് ആരോപിച്ച് സിപിഎം രംഗത്ത്. കോവിഡ് വ്യാപനം തടയുന്നതിനു വേണ്ട നടപടികള്‍ സ്വീകരിക്കുന്നതില്‍ പഞ്ചായത്ത് ഭരണസമിതിയുടെ ഭാഗത്തു നിന്നും നിഷ്‌കൃയത്വ നിലപാടാണു സ്വീകരിക്കുന്നതെന്നും സിപിഎം തലപ്പലം ലോക്കല്‍ കമ്മിറ്റി സെക്രട്ടറി മോഹനന്‍ വി കെ ആരോപിച്ചു. കോവിഡ് വ്യാപനത്തിനു കാരണമായ വിവാഹ സല്‍ക്കാരത്തില്‍ ഇരുനൂറ്റി അമ്പതില്‍ അധികം ആളുകളാണ് പങ്കെടുത്തതെന്നും കോവിഡ് മാനദണ്ഡങ്ങള്‍ ലംഘിച്ചു നടന്ന ഈ വിവാഹ സല്‍ക്കാരത്തിന് എല്ലാ സഹായവും ചെയ്തു കൊടുത്തത് വാര്‍ഡ് മെമ്പറാണെന്നും ചൂണ്ടിക്കാട്ടി സിപിഎം പ്രവര്‍ത്തകരായ ചെരുവിളയില്‍ സികെ സജി, കെഎം സെബാസ്റ്റ്യന്‍ കോട്ടയില്‍, സജോ ജെയിംസ് ആലപ്പാട്ടുകുന്നേല്‍ എന്നിവര്‍ കളക്ടര്‍ക്ക് പരാതി നല്‍കി. ഈരാറ്റുപേട്ട ഫിഞ്ച് ഹോട്ടലിലും വീട്ടിലും ആയാണ് വിവാഹ സല്‍ക്കാരം നടന്നതെന്നും പരാതിയില്‍ പറയുന്നു. കളക്ടര്‍ക്കു നല്‍കിയ പരാതിയുടെ പൂര്‍ണരൂപം തലപ്പലം ഗ്രാമപഞ്ചായത്ത്…

Read More