തീക്കോയി ഗ്രാമ പഞ്ചായത്തില്‍ ആരോഗ്യ ജാഗ്രത ക്യാമ്പയിന്‍ ആരംഭിച്ചു; ആരോഗ്യ സുരക്ഷയ്ക്കു മാലിന്യ മുക്ത പരിസരം

തീക്കോയി: തീക്കോയി ഗ്രാമപഞ്ചായത്തില്‍ മഴക്കാല പൂര്‍വ ശുചീകരണ പ്രവര്‍ത്തനങ്ങള്‍, കോവിഡ് വാക്‌സിനേഷന്‍ എന്നീ വിഷയങ്ങള്‍ സംബന്ധിച്ചു യോഗം ചേര്‍ന്ന് ആരോഗ്യ ജാഗ്രത ക്യാമ്പയിന്‍ നടത്തുന്നതിന് തീരുമാനിച്ചു. ഏപ്രില്‍ 20 ന് മുന്‍പ് വാര്‍ഡ് തലത്തില്‍ ശുചിത്വ -ജാഗ്രത സമിതികള്‍ ചേര്‍ന്ന് പ്രവര്‍ത്തന രൂപരേഖ തയ്യറാക്കും. ശുചീകരണ പ്രവര്‍ത്തനങ്ങള്‍, ബോധവത്കരണങ്ങള്‍ തുടങ്ങിയവ വാര്‍ഡ് മെമ്പര്‍മാര്‍, ആശ വര്‍ക്കേഴ്‌സ്, അംഗന്‍വാടി ജീവനക്കാര്‍, ഹരിതകര്‍മ സേന അംഗങ്ങള്‍, ആരോഗ്യ വോളണ്ടിയര്‍മാര്‍, കുടുംബശ്രീ, സി ഡി എസ്, എ ഡി എസ് അംഗങ്ങള്‍, സന്നദ്ധ സംഘടന ഭാരവാഹികള്‍ എന്നിവരുടെ നേതൃത്വത്തില്‍ നടത്തും. ഗ്രാമപഞ്ചായത്ത് കോണ്‍ഫോറന്‍സ് ഹാളില്‍ ചേര്‍ന്ന യോഗത്തില്‍ പ്രസിഡന്റ് കെ സി ജെയിംസ് അധ്യക്ഷത വഹിച്ചു. ബ്ലോക്ക് പഞ്ചായത്ത് മെമ്പര്‍ ഓമന ഗോപാലന്‍, സെക്രട്ടറി സാബുമോന്‍ കെ, വൈസ് പ്രസിഡന്റ് കവിത രാജു, സ്റ്റാന്‍ഡിങ് കമ്മിറ്റി ചെയര്‍മാന്‍മാരായ ബിനോയ് ജോസഫ്, മോഹനന്‍…

Read More

തീക്കോയി ഗ്രാമ പഞ്ചായത്തിൽ നാളെ മെഗാ കോവിഡ് പരിശോധന ക്യാമ്പ്

തീക്കോയി: തീക്കോയി ഗ്രാമപഞ്ചായത്തിലെ നിവാസികള്‍ക്കായി മെഗാ കോവിഡ് പരിശോധന ക്യാമ്പ് നാളെ രാവിലെ 10.30 മുതല്‍ 3 മണി വരെ തീക്കോയി പഞ്ചായത്തു ഓഡിറ്റോറിയത്തില്‍ വച്ചു നടത്തുന്നു. താല്പര്യമുള്ള ആര്‍ക്കും ഈ ക്യാമ്പില്‍ പങ്കെടുക്കാവുന്നതാണ്.RTPCR ടെസ്റ്റ് ആണ് നടത്തുന്നത്. ഇലക്ഷന്‍ പ്രവര്‍ത്തനങ്ങളില്‍ സജീവമായി പങ്കെടുത്ത എല്ലാ ആളുകളും പരിശോധന നടത്തേണ്ടതാണ്

Read More

തീക്കോയില്‍ യു. ഡി. എഫ് നേതൃയോഗവും ഇലക്ഷന്‍ ഓഫീസ് ഉത്ഘാടനവും

തീക്കോയി :-യു ഡി. എഫ് തീക്കോയി മണ്ഡലം നേതൃയോഗവും ഇലക്ഷന്‍ കമ്മിറ്റി ഓഫീസ് ഉല്‍ഘാടനവും നടന്നു. തീക്കോയി ടൗണ്‍ കുരിശു പള്ളിക്ക് സമീപം തുറന്ന മണ്ഡലം തല ഇലക്ഷന്‍ കമ്മിറ്റി ഓഫീസ് അഡ്വ.ടോമി കല്ലാനി ഉത്ഘാടനം ചെയ്തു. മുഹമ്മദ് ഇല്യാസ്, ബേബി മുത്തനാട്ട്, കെ സി ജെയിംസ്, വി. ജെ. ജോസ്, പയസ് കവളമ്മാക്കല്‍, ഹരി മണ്ണുമഠം തുടങ്ങിയവര്‍ പ്രസംഗിച്ചു

Read More

തീക്കോയി ഞണ്ടുകല്ലില്‍ ഒരാളെ മരിച്ച നിലയില്‍ കണ്ടെത്തി; സംഭവത്തില്‍ ദുരൂഹത, കൊലപാതകമെന്ന് സംശയം

തീക്കോയി: ഞണ്ടുകല്ലില്‍ ഒരാളെ മരിച്ച നിലയില്‍ കണ്ടെത്തിയ സംഭവത്തില്‍ ദുരൂഹത. തീക്കോയി ഞണ്ടുകല്ല് മുത്തുകാട്ടില്‍ രാജന്‍ ആണ് മരിച്ച നിലയില്‍ കാണപ്പെട്ടത്. ഈരാറ്റുപേട്ട പോലീസ് സ്ഥലത്തെത്തി. കൊലപാതകമെന്ന് സംശയത്തെ തുടര്‍ന്ന് ബന്ധുക്കളായ മൂന്നു പേരെ പോലീസ് ചോദ്യം ചെയ്തു വരുന്നു.

Read More

തീക്കോയിയിൽ ജനപക്ഷ സ്ഥാനാർഥി പിസി ജോർജ്ജിന്റെ പ്രചരണ ബോർഡുകൾ നശിപ്പിച്ചു: പ്രതിഷേധം ശക്തം

തീക്കോയി: തീക്കോയി പഞ്ചായത്തിന്റെ വിവിധ മേഖലയിൽ ജനപക്ഷ സ്ഥാനാർഥി പിസി ജോർജ്ജിന്റെ തെരഞ്ഞെടുപ്പ് പ്രചാരണാർത്ഥം സ്ഥാപിച്ച ബോർഡുകൾ നശിപ്പിച്ചതിൽ പ്രതിഷേധിച്ച് ജനപക്ഷം തീക്കോയി മണ്ഡലം കമ്മറ്റിയുടെ നേതൃത്വത്തിൽ പ്രതിഷേധ പ്രകടനവും ധർണ്ണയും നടന്നു. ഇരുട്ടിന്റെ മറവിൽ തോൽവി ഭയന്ന ചിലർ കാട്ടിക്കൂട്ടുന്ന ഇത്തരം അസഹിഷ്ണുതകൾ പൊതുജനം തിരിച്ചറിയുമെന്ന് ധർണ്ണ സമരം ഉത്ഘാടനം ചെയ്തുകൊണ്ട് മണ്ഡലം പ്രസിഡന്റ് ശ്രീ പി വി വർഗീസ് പുല്ലാട്ട് സംസാരിച്ചു. സ്ഥാനാർത്ഥിയുടെ പോസ്റ്ററുകൾ കീറിയും ബാനറുകൾ തകർത്തും ജനാധിപത്യത്തെ ധ്വംസനം ചെയ്യുന്ന കുറ്റവാളികൾക്കെതിരെ ശക്തമായ നടപടി സ്വീകരിക്കണമെന്നാവശ്യപ്പെട്ട് തീക്കോയി ജനപക്ഷം മണ്ഡലം നേതാക്കൾ ഈരാറ്റുപേട്ട പോലീസ് സ്റ്റേഷനിൽ പരാതികൊടുത്തു. പ്രതിഷേധ സമരത്തിൽ ജനപക്ഷ നേതാക്കളായ മനോ ജോർജ്, സജീവ് മാപ്രയിൽ, ചേയ്സ്, ബിനോയി , ആൻസി ജസ്റ്റിൻ, കുഞ്ഞുമോൻ പുല്ലാട്ട്, ഷോബി ചെരുവിൽ , വിശ്വൻ പുതുവീട്ടിൽ ,ജോജോ തുണ്ടത്തികുന്നേൽ, ടോമി മുത്തനാട്ട്…

Read More

തീക്കോയി സഹകരണ തേയില ഫാക്ടറി: കേരളാ കോണ്‍ഗ്രസ് എം ഭരണം പിടിച്ചു

തീക്കോയി: ഇന്നു നടന്ന തീക്കോയി സഹകരണ തേയില ഫാക്ടറി ഭരണസമിതി തിരഞ്ഞെടുപ്പില്‍ ചരിത്രത്തിലാദ്യമായി കേരളാ കോണ്‍ഗ്രസ് (എം) ഒറ്റക്ക് ഭരണം പിടിച്ചെടുത്തു. കാലങ്ങളായി യു. ഡി. എഫ്. ന്റെ നേതൃത്വത്തിലായിരുന്നു ഭരണം. ഇത്തവണ കേരളാ കോണ്‍ഗ്രസ് മാണി വിഭാഗം ഒറ്റക്ക് മത്സരിച്ചു മുഴുവന്‍ സീറ്റും പിടിച്ചെടുത്തു. സഹകരണ ബാങ്ക് പ്രതിനിധിയായി മേലുകാവ് സഹകരണ ബാങ്കിലെ അലക്‌സ് ടി ജോസഫ്, പട്ടികജാതി പട്ടിക വര്‍ഗ സംവരണ വിഭാഗത്തില്‍ നിന്നും മലൈച്ചാമി പള്ളിവാതുക്കല്‍ എന്നീ കേരളാ കോണ്‍ഗ്രസ് (എം ) പ്രതിനിധികള്‍ നേരത്തെ എതിരില്ലാതെ തിരഞ്ഞെടുക്കപ്പെട്ടിരുന്നു. ഇന്നു നടന്ന തിരഞ്ഞെടുപ്പില്‍ പി. എം സെബാസ്റ്റ്യന്‍ പുല്ലാട്ട്, ബേബി ഇടയാടിയില്‍, കെ എം ചാണ്ടി കവളമ്മാക്കല്‍, ഇ എം വീഡന്‍ വലിയവീട്ടില്‍, ജോണി മരങ്ങാട്ട്, കരോളിന്‍ ജോബി, മഞ്ജു സെബാസ്റ്റ്യന്‍ എന്നീ കേരളാ കോണ്‍ഗ്രസ് (എം )സ്ഥാനാര്‍ഥികള്‍ വിജയിച്ചു. തീപിടിത്തത്തെ തുടര്‍ന്ന്…

Read More

തീക്കോയി സഹകരണ തേയില ഫാക്ടറി തിരഞ്ഞെടുപ്പ് നാളെ

തീക്കോയി: തീക്കോയി സഹകരണ തേയില ഫാക്ടറി ഭരണസമിതി തിരഞ്ഞെടുപ്പ് നാളെ നടക്കും. നാളെ രാവിലെ പത്തു മണി മുതല്‍ ഉച്ച കഴിഞ്ഞ് രണ്ടു മണി വരെ ഫാക്ടറി ഓഫീസ്സില്‍ വെച്ചാണ് തിരഞ്ഞെടുപ്പ്. കേരളാ കോണ്‍ഗ്രസ് മാണി വിഭാഗത്തിന്റെ നേതൃത്വത്തില്‍ ഉള്ള രണ്ടു പാനലുകള്‍ തമ്മിലാണ് മത്സരം. യുഡിഎഫ് തിരഞ്ഞെടുപ്പ് ബഹിഷ്‌കരിക്കും. സഹകരണ ബാങ്കുകളുടെ പ്രതിനിധിയായി മേലുകാവ് സര്‍വീസ് സഹകരണ ബാങ്കിലെ അലക്‌സ് ടി ജോസഫ്, പട്ടികജാതി പട്ടിക വര്‍ഗ പ്രതിനിധിയായി മലൈച്ചാമി പള്ളിവാതുക്കല്‍ എന്നീ കേരളാ കോണ്‍ഗ്രസ്(എം ) പ്രതിനിധികള്‍ എതിരില്ലാതെ തെരഞ്ഞെടുക്കപ്പെട്ടിരുന്നു.

Read More

വഴിയില്‍ നഷ്ടപ്പെട്ട പണം ഉടമസ്ഥന് തിരികെ നല്‍കി ഓട്ടോ ഡ്രൈവര്‍ മാതൃകയായി

തീക്കോയി: വഴിയില്‍ നഷ്ടപ്പെട്ട പണം ഉടമസ്ഥന് തിരികെ നല്‍കി ഓട്ടോ ഡ്രൈവര്‍ മാതൃകയായി. തീക്കോയി അറുകുല പാലത്ത് വെച്ച് തീക്കോയി സാനി വേഴ്‌സ് ജീവനക്കാരനായ മംഗളഗിരി പാറടിയില്‍ അനൂപ് ഗോപാലന്റെ കയ്യില്‍ നിന്നു കളഞ്ഞുപോയ 30,000 രൂപയും താക്കോല്‍ കൂട്ടങ്ങളും അടങ്ങുന്ന ബാഗ് അതുവഴി വന്ന ഓട്ടോ ഡ്രൈവര്‍ പൂഞ്ഞാര്‍ നെടുമ്പാറയില്‍ ജിമ്മി ജോര്‍ജിന് ലഭിച്ചു. അനൂപ് തന്റെ പിതാവായ ഗോപാലനെ യും കൊണ്ട് ആശുപത്രിയില്‍ പോകുന്ന തിരക്കിനിടയില്‍ ആണ് കയ്യില്‍ നിന്നും പണം കളഞ്ഞു പോയത്. നഷ്ടപ്പെട്ട പണവും താക്കോല്‍ കൂട്ടങ്ങളും തീക്കോയി ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് കെ സി ജെയിംസിന്റെ സാന്നിധ്യത്തില്‍ വെച്ച് ഉടമസ്ഥനായ പാറയടിയില്‍ അനൂപിന് ഓട്ടോ ഡ്രൈവര്‍ നെടുമ്പാറ യില്‍ ജിമ്മി ജോര്‍ജ് കൈമാറി.

Read More

തീക്കോയി പഞ്ചായത്ത് ബഡ്ജറ്റിൽ ഭവന നിർമ്മാണനത്തിന് മുൻഗണന

തീക്കോയില്‍ ഭവന നിര്‍മാണത്തിന് മുന്‍ഗണന -11.64 കോടിയുടെ ബഡ്ജറ്റ് – തീക്കോയി ഗ്രാമ പഞ്ചായത്തില്‍ 2021-22 ബഡ്ജറ്റ് ല്‍ 116416289 രൂപ വരവും 3444229 രൂപ മിച്ചവുമുള്ള ബഡ്ജറ്റ് വൈസ് പ്രസിഡന്റ് കവിത രാജു അവതരിപ്പിച്ചു. 2021-22 ലെ പ്രധാന പ്രൊജക്റ്റ് ഭവനനിര്‍മ്മാണമാണ്. 4289400 രൂപയാണ് ഭാവനനിര്മാണത്തിന് വകയിരുത്തിയിട്ടുള്ളത്. ഉത്പാദന മേഖലയില്‍ ഭക്ഷ്യ സുരക്ഷ പദ്ധതിയുമായി ബന്ധപെട്ടു കൃഷി മൃഗസംരക്ഷണ മേഖലക്ക് 2371700 രൂപയുടെ പദ്ധതികളാണ് ഉള്ളത്. സേവന മേഖലയ്ക്ക് 2488367രൂപയും പശ്ചാതല മേഖലയ്ക്ക് മെയ്ന്റെനന്‍സ് ഗ്രന്റില്‍ ഉള്‍പ്പെടുത്തി 16267000രൂപ ഗ്രാമീണ റോഡുകളുടെ പുനരുധാരണത്തിനും ഉള്‍പെടുത്തിയിട്ടുണ്ട് സേവന മേഖലയില്‍ ആരോഗ്യ രംഗത്ത് പ്രാഥമികാ രോഗ്യ കേന്ദ്രം, ആയുര്‍വേദം, ഹോമിയോ എന്നീ സ്ഥാപനങ്ങളുടെ അടിസ്ഥാന സൗകര്യങ്ങള്‍ക്കും മരുന്നുകള്‍ക്കും ആവശ്യമായ തുക വകയിരുത്തിയിട്ടുണ്ട്. പ്രസിഡന്റ് കെ സി ജെയിംസ് ന്റെ അധ്യക്ഷതയില്‍ ചേര്‍ന്ന യോഗത്തില്‍ ബ്ലോക്ക് പഞ്ചായത്ത് മെമ്പര്‍ ഓമന…

Read More

തീക്കോയി ഗ്രാമ പഞ്ചായത്ത് വികസന സെമിനാർ

തീക്കോയി – തീക്കോയി ഗ്രാമ പഞ്ചായത്ത് 2021-22 വാർഷിക പദ്ധതി രൂപീകരണത്തിൻറെ ഭാഗമായിട്ടുള്ള വികസനസെമിനാർ ഗ്രാമ പഞ്ചായത്ത് ഓഡിറ്റോറിയത്തിൽ നടന്നു. ഗ്രാമ പഞ്ചായത്ത് വൈസ് പ്രസിഡന്റ് കവിത രാജുവിന്റെ അദ്ധ്യക്ഷതയിൽ ചേർന്ന സെമിനാർ പ്രസിഡന്റ് കെ സി ജെയിംസ് ഉൽഘാടനം ചെയ്തു. ബ്ലോക്ക് പഞ്ചായത്ത് മെമ്പർമാരായ ഓമന ഗോപാലൻ, കെ കെ കുഞ്ഞുമോൻ , പഞ്ചായത്ത് സ്റ്റാന്റിംഗ് കമ്മറ്റി ചെയർമാൻമാരായ മോഹനൻ കുട്ടപ്പൻ, ജയറാണി തോമസുകുട്ടി മെമ്പർമാരായ സിറിൾ റോയി, സിബി രഘുനാഥൻ, മാളു ബി മുരുകൻ, രതീഷ് എസ്, മാജി തോമസ്, ദീപ് സജി, അമ്മിണി തോമസ്, നജീമ പരീക്കൊച്ച് , സെക്രട്ടറി സാബുമോൻ കെ, കുടുബംശീ ചെയർപേഴ്സൺ റീത്താമ്മ എബ്രഹാം എന്നിവർ പ്രസംഗിച്ചു. യോഗത്തിൽ വിവിധ നിർവ്വഹണ ഉദ്യോഗസ്ഥർമാർ, വർക്കിംഗ് ഗ്രൂപ്പ് അംഗങ്ങൾ, സി ഡി എസ് മെമ്പര്മാര്, അംഗൻവാടി വർക്കേഴ്സ്, അശാ വർക്കേഴ്സ്,…

Read More