കോറോണക്കാലത്തെ ആരോഗ്യസംരക്ഷണവും ആയുര്‍വേദവും; പാലാ സെന്റ് തോമസ് കോളേജില്‍ വെബിനാര്‍ സീരീസ്

പാലാ: പാലാ സെന്റ് തോമസ് കോളേജ് ബിയോകെമിസ്ട്രി വിഭാഗവും യു.ബി.എ സെല്ലും സംയുക്തമായി ഒരു വെബിനാര്‍ സീരീസ് സംഘടിപ്പിക്കുന്നു. കോറോണക്കാലത്തെ ആരോഗ്യസംരക്ഷണവും ആയുര്‍വേദവും എന്ന വിഷയത്തില്‍ കണ്ണൂര്‍ സര്‍ക്കാര്‍ ആയുര്‍വേദ കോളേജിലെ അസിസ്റ്റന്റ് പ്രൊഫെസ്സറും, ആയുര്‍വേദ കോവിഡ് 19 റെസ്‌പോണ്‍സ് സെല്ലിലെ സ്റ്റേറ്റ് കോര്‍ഡിനേറ്ററും കൂടിയായ ഡോ.രാജ്മോഹന്‍ വി സംസാരിക്കുന്നു. ഓഗസ്റ്റ് 20ാം തീയതി വ്യാഴാഴ്ച ഉച്ചക്ക് 12 മണി മുതല്‍ 12:40 വരെയാണ് വെബിനാര്‍ ക്രമീകരിച്ചിരിക്കുന്നത്. ഈ വെബിനാറില്‍ പങ്കെടുക്കുവാന്‍ ആഗ്രഹിക്കുന്നവര്‍ ചുവടെ ചേര്‍ത്തിരിക്കുന്നത് ലിങ്കില്‍ രജിസ്റ്റര്‍ ചെയ്യേണ്ടതാണ്. രജിസ്‌ട്രേഷന്‍ സൗജന്യമാണ്. ഗൂഗിള്‍ മീറ്റ് പ്ലാറ്റ്‌ഫോമിലാവും വെബിനാര്‍ നടക്കുക. കൂടുതല്‍ വിവരങ്ങള്‍ക്ക് 8281978453 എന്ന നമ്പറിലോ biochemistrystcp@gmail .com എന്ന ഈമെയിലിലോ ബന്ധപെടുക. രജിസ്ട്രേഷൻ ലിങ്ക് : CLICK HERE

Read More

അഡ്മിഷന്റെ പേരില്‍ പണപ്പിരിവ്; തട്ടിപ്പിനെതിരെ മുന്നറിയിപ്പുമായി പാലാ സെന്റ് തോമസ് കോളേജ്

പാലാ: പാലായിലും പരിസരപ്രദേശത്തുമുള്ള ചില കണ്‍സള്‍ട്ടന്‍സികള്‍ പണം കൊടുത്ത് പാലാ സെന്റ് തോമസ് കോളജില്‍ മാനേജ്‌മെന്റ് ക്വാട്ടായില്‍ അഡ്മിഷന്‍ വാങ്ങിത്തരാമെന്നറിയിച്ച് വിദ്യാര്‍ഥികളെയും രക്ഷിതാക്കളെയും വഞ്ചിക്കാന്‍ ശ്രമിക്കുന്നതായി പരാതി. വിവരം ലഭിച്ചതിനെത്തുടര്‍ന്ന് കോളജ് പ്രിന്‍സിപ്പല്‍ പോലീസില്‍ പരാതി നല്‍കി. പാലാ സെന്റ് തോമസ് കോളജ് യാതൊരു ഡൊണേഷനും വാങ്ങാതെയാണ് ഇതുവരെ അഡ്മിഷന്‍ നടത്തിയിട്ടുള്ളതും നടത്തുന്നതും. അതിനാല്‍ വിദ്യാര്‍ഥികളും രക്ഷിതാക്കളും തട്ടിപ്പുകാരുടെ കെണിയില്‍ വീഴരുതെന്നും കോളജിന്റെ സല്‍പ്പേര് കളങ്കപ്പെടുത്തുന്നവരുടെ മേല്‍ നിയമനടപടി സ്വീകരിക്കുമെന്നും പ്രിന്‍സിപ്പല്‍ അറിയിച്ചു.3

Read More