Erattupetta News

ഒരുമയുടെ പെരുമയിൽ ഓണാഘോഷവുമായി അരുവിത്തുറ സെൻ്റ് മേരീസ്

അരുവിത്തുറ: രണ്ടുവർഷത്തെ ഇടവേളയ്ക്കു ശേഷം അരുവിത്തുറ സെൻ്റ് മേരീസ് എൽ.പി.സ്കൂളിൽ ഇത്തവണ ഓണാഘോഷം ഗംഭീരമായി. കുട്ടികൾക്കായി വിവിധ മത്സരങ്ങളാണ് സംഘടിപ്പിച്ചത്. അത്തപ്പൂക്കള മത്സരം, ഫാൻസി ഡ്രസ്, മലയാളി മങ്ക, മാരൻ, മാവേലി ;വടം വലി തുടങ്ങി വിവിധ മത്സരങ്ങൾ നടത്തപ്പെട്ടു കുട്ടികളുടെ ഓണപ്പാട്ടും ഓണത്തെക്കുറിച്ചുള്ള ഐതിഹ്യവുമെല്ലാം ഓണാഘോഷത്തിൻ്റെ മാറ്റുകൂട്ടി. അധ്യാപകരും രക്ഷിതാക്കളും തമ്മിലുള്ള വടംവലി ഏറെ രസകരമായി. ഉച്ചയ്ക്ക് രുചികരമായ ഓണസദ്യയും ഓണപ്പായസവും ഓണാഘോഷത്തിന് പൂർണ്ണത നല്കി.

Erattupetta News

കർഷകദിനം ഉത്സവമാക്കി അരുവിത്തുറ സെൻ്റ് മേരീസ്

അരുവിത്തുറ: സെൻ്റ് മേരീസ് എൽ.പി.സ്കൂൾ അരുവിത്തുറയിൽ ചിങ്ങം 1 കർഷക ദിനത്തിൽ വിവിധ കാർഷിക ഉല്പന്നങ്ങളുടേയും, കാർഷിക ഉപകരണങ്ങളുടേയും പ്രദർശനം ഏറെ ശ്രദ്ധേയമായി. മുൻസിപ്പൽ കൗൺസിലർ ശ്രീമതി ലീന ജയിംസ് പ്രദർശനം ഉദ്ഘാടനം ചെയതു. നമ്മുടെ നാട്ടിൽ അന്യമായിക്കൊണ്ടിരിക്കുന്ന പല കാർഷികവിഭവങ്ങളും, ഉപകരണങ്ങളും ഇവിടെ പ്രദർശിപ്പിയ്ക്കപ്പെട്ടു. കുട്ടികൾക്ക് ഇത് ഒരു പുതിയ അനുഭവമായിരുന്നു. ഒപ്പം സകൂൾ വളപ്പിലുള്ള കാർഷികവിഭവങ്ങളുടെ വിളവെടുപ്പും നടന്നു.

Erattupetta News

‘കളർ ഇന്ത്യ’ കളർ ഫുൾ ആക്കി അരുവിത്തുറ സെൻ്റ് മേരീസ്

അരുവിത്തുറ: ഇന്ത്യയുടെ സ്വാതന്ത്ര്യത്തിൻ്റെ 75-ാം വാർഷികത്തിൽ നാം എല്ലാവരും ഒന്നാണ്, സഹോദരീ സഹോദരൻമാരാണ് എന്ന ചിന്ത വിദ്യാർത്ഥികളിൽ എത്തിക്കുവാനായി നടത്തിയ ദീപികയുടെ ‘കളർ ഇന്ത്യ ‘ചിത്രരചനാ മത്സരത്തിൽ അരുവിത്തുറ സെൻ്റ് മേരീസിലെ 250 തോളം കുട്ടികൾ പങ്കെടുത്തുകൊണ്ട് വൻവിജയമാക്കി. ദേശീയോദ്ഗ്രഥന പ്രതിജ്ഞയോടെയാണ് മത്സരം ആരംഭിച്ചത്. ജന്മനാടിനോടുള്ള സ്നേഹവും അഖണ്ഡതാ ബോധവും പുതിയ തലമുറയിൽ സജീവമാകാൻ ‘കളർ ഇന്ത്യ’ സഹായിച്ചു.

Erattupetta News

അരുവിത്തുറ സെൻ്റ് മേരീസ് എൽ പി സ്കൂളിൽ പി ടി എ പൊതുയോഗവും വിവിധ ക്ലബ്ബുകളുടെ ഉദ്ഘാടനവും എൽ എസ് എസ് ജേതാക്കളെ ആദരിക്കലും

അരുവിത്തുറ: സെൻ്റ് മേരീസ് LP സ്കൂൾ അരുവിത്തുറയിൽ PTA പൊതുയോഗവും വിവിധ ക്ലബ്ബുകളുടെ ഉദ്ഘാടനവും സമുചിതമായി നടത്തപ്പെട്ടു അരുവിത്തുറ ഫൊറോന ചർച്ച് അസി.വികാരി റവ.ഫാ.ആൻറണി തോണക്കര അധ്യക്ഷത വഹിച്ച യോഗത്തിൽ ശ്രീ’ ബാബു സെബാസ്റ്റ്യൻ ഇൻസ്പെക്ടർ ഓഫ് പോലീസ് ഈരാറ്റുപേട്ട രക്ഷിതാക്കൾക്ക് ക്ലാസ് നല്കി.2020-20 21 അധ്യയന വർഷത്തിൽLS S സ്കോളർഷിപ്പ് നേടിയ 11 കുട്ടികൾക്ക് മെമൻ്റോ നല്കി ആദരിച്ചു. സ്കൂൾ ഹെഡ്മാസ്റ്റർ ശ്രീ ബിജുമോൻമാത്യു സാർ കുട്ടികളുടെ സുഗമമായ പഠനത്തിന് രക്ഷിതാക്കൾക്ക് ആവശ്യമായ നിർദ്ദേശങ്ങൾ നൽകി. Read More…

Erattupetta News

അരുവിത്തുറ സെൻ്റ് മേരീസിൻ്റെ ഹൃദയത്തിൽ കൈയ്യൊപ്പു പതിപ്പിച്ച് കുരുന്നുകൾ ഒന്നാം ക്ലാസിലേയ്ക്ക്

അരുവിത്തുറ: പുതിയ അധ്യയന വർഷം ആരംഭിക്കുന്നതിൻ്റെ ഭാഗമായി പ്രവേശനോത്സവം ബ്ലോക്കുതല ഉദ്ഘാടനം വിവിധ പരിപാടികളോടെ അരുവിത്തുറ സെൻ്റ് മേരീസ് എൽ.പി.സ്കൂളിൽ വച്ച് നടത്തപ്പെട്ടു. സ്കൂൾ മാനേജറും അരുവിത്തുറ ഫൊറോന വികാരിയുമായ റവ.ഫാ. അഗസ്റ്റിൻ പാലയ്ക്കാപ്പറമ്പിൽ അധ്യക്ഷത വഹിച്ച സമ്മേളനത്തിൽ മുൻസിപ്പൽ ചെയർപേഴ്സൺ ശ്രീമതി സുഹ്‌റ അബ്ദുൾ ഖാദർ ഉദ്ഘാടനം നിർവഹിച്ചു. ബ്ലോക്കു പഞ്ചായത്തു പ്രസിഡൻ്റ് ശ്രീമതി ഓമന ഗോപാലൻ പുസ്തകവിതരണ ഉദ്ഘാടനം നിർവ്വഹിച്ച് സംസാരിച്ചു. ഇത്തവണ നവാഗതരായ കുരുന്നുകൾ തങ്ങളുടെ കൈയ്യൊപ്പു പതിപ്പിച്ച് സെൻ്റ് മേരീസിലേയ്ക്ക് കടന്നു Read More…