ഗാന്ധിജയന്തി ദിന പ്രസംഗമല്‍സരം; വിജയികളെ പ്രഖ്യാപിച്ചു, ഒന്നാം സ്ഥാനം പൈക ജ്യോതി പബ്ലിക്ക് സ്‌ക്കൂളിലെ ജോയല്‍ ജോസഫിന്

ഈരാറ്റുപേട്ട: ഗാന്ധിജയന്തി ദിനത്തോട് അനുബന്ധിച്ച് അരുവിത്തുറ സെന്റ് ജോര്‍ജ് ഹൈസ്‌ക്കൂള്‍ ഓണ്‍ലൈനില്‍ സംഘടിപ്പിച്ച അഖില കേരള പ്രസംഗമല്‍സരത്തില്‍ ഒന്നാം സ്ഥാനം പൈക ജ്യോതി പബ്ലിക്ക് സ്‌ക്കൂളിലെ ജോയല്‍ ജോസഫിന്. 2001 രൂപയും പ്രശസ്തിപത്രവുമാണ് ഒന്നാം സമ്മാനം. മുട്ടുചിറ സെ. ആഗ്‌നസ് ഹൈസ്‌കൂളിലെ ജോഫിയ ട്രീസ ജോര്‍ജ് രണ്ടാം സമ്മാനമായ 1001 രൂപയ്ക്കും വിളക്കുമാടം സെ.ജോസഫ് എച്ച് എസ്സിലെ ജോ ബാസ്റ്റിന്‍ മൂന്നാം സമ്മാനമായ 501 രൂപയ്ക്കും അര്‍ഹരായി. സ്‌കൂള്‍ മാനേജര്‍ വെരി റവ. ഡോ. അഗസ്റ്റിന്‍ പാലയ്ക്കപ്പറമ്പില്‍, ഹെഡ്മാസ്റ്റര്‍ സോണി തോമസ് എന്നിവര്‍ വിജയികളെ അനുമോദിച്ചു. അധ്യാപകരായ ചാള്‍സ് ജോസഫ്, രാജന്‍ തോമസ് ബിന്‍സിമോള്‍ ജേക്കബ്ബ്, മേരി ജോണ്‍, ബീനാ സേവ്യര്‍, ജാസ്മിന്‍ ടോംസ് സെല്‍വി പോള്‍ എന്നിവര്‍ നേതൃത്വം നല്‍കി.

Read More

അഖില കേരളാ പ്രസംഗ മത്സരവുമായി അരുവിത്തുറ സെന്റ് ജോര്‍ജ് ഹൈസ്‌കൂള്‍

അരുവിത്തുറ: ഗാന്ധിജയന്തി ദിനത്തോടനുബന്ധിച്ച് അരുവിത്തുറ സെന്റ് ജോര്‍ജ് ഹൈസ്‌കൂളിലെ ഒറേറ്ററി ക്ലബ്ബിന്റെ ആഭിമുഖ്യത്തില്‍ ഓണ്‍ലൈന്‍ പ്രസംഗ മത്സരം സംഘടിപ്പിക്കുന്നു. പ്രസ്തുത മത്സരത്തില്‍ സ്റ്റേറ്റ്, സിബിഎസ്ഇ, ഐസിഎസ്ഇ സിലബസില്‍ പഠിക്കുന്ന 5 മുതല്‍ 10 വരെ ക്ലാസിലെ കുട്ടികള്‍ക്ക് പങ്കെടുക്കാവുന്നതാണ്. വിഷയം: ഗാന്ധിയന്‍ ആദര്‍ശങ്ങളുടെ ആനുകാലിക പ്രസക്തി. മുന്നു മിനിറ്റില്‍ കവിയാത്ത വീഡിയോ തയ്യാറാക്കി 9446 27 4741 എന്ന വാട്‌സ് ആപ്പ് നമ്പരിലേയ്ക്ക് അയച്ചു തരേണ്ടതാണ്. ഒന്നാം സമ്മാനമായി 2001 രൂപയും രണ്ടാം സമ്മാനമായി 1001 രൂപയും മൂന്നാം സമ്മാനമായി 501 രൂപയും നല്‍കുന്നതാണ്. ഇതിനു പുറമേ ഉയര്‍ന്ന സ്ഥാനം കരസ്ഥമാക്കുന്ന 10 പേര്‍ക്ക് സര്‍ട്ടിഫിക്കേറ്റും നല്‍കുന്നതാണ്. മത്സരാര്‍ഥികള്‍ അയച്ചു തരുന്ന വീഡിയോ യു ട്യൂബിലെ സെ.ജോര്‍ജ് എച്ച് എസ് ചാനലില്‍ അപ്‌ലോഡ് ചെയ്ത ശേഷം ലിങ്ക് നല്‍കുന്നതാണ്. ലൈക്കിന്റേയും വിധികര്‍ത്താക്കളുടെ വിലയിരുത്തലിന്റേയും അടിസ്ഥാനത്തിലാണ് വിജയികളെ തെരഞ്ഞെടുക്കുന്നത്.…

Read More

വന്ദേ ഭാരതം; സ്വാതന്ത്ര്യദിന ഓണ്‍ലൈന്‍ ക്വിസ് മല്‍സരവുമായി അരുവിത്തുറ സെന്റ് ജോര്‍ജ് ഹൈസ്‌കൂള്‍

ഈരാറ്റുപേട്ട: അരുവിത്തുറ സെന്റ് ജോര്‍ജ് ഹൈസ്‌കൂളിലെ സോഷ്യല്‍ സയന്‍സ് ക്ലബിന്റെ ആഭിമുഖ്യത്തില്‍ സ്വാതന്ത്ര്യ സമര ചരിത്രത്തെ ആസ്പദമാക്കി ‘വന്ദേ ഭാരതം’ എന്ന ഓണ്‍ലൈന്‍ ക്വിസ് മല്‍സരം നടത്തുന്നു. ഓഗസ്റ്റ് 14ാം തീയതി (വെള്ളിയാഴ്ച) രാത്രി 8.30 മുതല്‍ 9 മണി വരെയാണ് മല്‍സരം. പൊതു വിദ്യാഭ്യാസ വകുപ്പിന്റെ കീഴില്‍ 5 മുതല്‍ 10 വരെ ക്ലാസുകളില്‍ പഠിക്കുന്ന ഏതു വിദ്യാര്‍ഥിക്കും മല്‍സരത്തില്‍ പങ്കെടുക്കാം. വിജയികള്‍ക്ക് ഒന്നാം സമ്മാനമായി 751 രൂപയും രണ്ടാം സമ്മാനമായി 501 രൂപയും മൂന്നാം സമ്മാനമായി 251 രൂപയും ലഭിക്കും. ഒന്നിലധികം വിജയികളുണ്ടെങ്കില്‍ ഗൂഗിള്‍ മീറ്റിലൂടെ രണ്ടാം ഘട്ട മല്‍സരം നടത്തി വിജയികളെ തിരഞ്ഞെടുക്കും. സമ്മാനര്‍ഹര്‍ സ്‌കൂള്‍ ഹെഡ്മാസ്റ്ററുടെ സാക്ഷ്യപത്രം ഹാജരാക്കേണ്ടതാണ്. മല്‍സരത്തില്‍ പങ്കെടുക്കുന്നതിനുള്ള ലിങ്ക് http://www.stgeorgehsaruvithura.blogspot.com ബ്ലോഗില്‍ നിന്നോ 9447148428 8547913832, 9497819516, 9446274741 വാട്‌സാപ് നമ്പറുകളില്‍ നിന്നോ ലഭിക്കുന്നതാണ്. പരിപാടികള്‍ക്ക് ഹെഡ്മാസ്റ്റര്‍…

Read More

നൂറു മേനി കൊയ്ത് അരുവിത്തുറ സെന്റ് ജോര്‍ജ്; സ്‌കൂളിനെ അഭിനന്ദിച്ച് നഗരസഭ

ഈരാറ്റുപേട്ട: ഇന്നലെ പുറത്തുവന്ന എസ്എസ്എല്‍സി പരീക്ഷയില്‍ നൂറില്‍ നൂറുമായി അരുവിത്തുറ സെന്റ് ജോര്‍ജ് എച്ച്.എസ്.എസ്. സ്‌കൂളില്‍ പരീക്ഷയെഴുതിയ 58 വിദ്യാര്‍ഥികളും പാസായി. രണ്ടു കുട്ടികള്‍ക്ക് എല്ലാ വിഷയത്തിലും എ പ്ലസ് നേടുകയും ചെയ്തു. സമ്പൂര്‍ണ വിജയം നേടിയ സ്‌കൂളിനെ നഗരസഭ അനുമോദിച്ചു. സ്‌കൂളിലെത്തിയ നഗരസഭ ചെയര്‍മാന്‍ നിസാര്‍ കുര്‍ബാനി സ്‌കൂള്‍ ഹെഡ്മാസ്റ്റര്‍ സോണി തോമസിനു പ്രത്യേക ഉപഹാരം നല്‍കി അനുമോദിച്ചു. നഗരസഭ വിദ്യാഭ്യാസ സ്റ്റാന്റിംഗ് കമ്മിറ്റി ചെയര്‍മാന്‍ അഡ്വ. വി .പി നാസ്സര്‍, സെന്റ് ജോര്‍ജ് സ്‌കൂള്‍ സ്റ്റാഫ് സെക്രട്ടറി രാജന്‍ തോമസ് എന്നിവരും പരിപാടിയില്‍ പങ്കെടുത്തു.

Read More