2021 ഒക്ടോബറിലുണ്ടായ പ്രളയം ഏറ്റവുമധികം നാശനഷ്ടമുണ്ടാക്കിയത് കോട്ടയം ജില്ലയുടെ കിഴക്കൻ മലയോര മേഖലകളായ കൂട്ടിക്കൽ, മൂന്നിലവ് ഗ്രാമപഞ്ചായത്തുകളെയാണ്. റോഡുകളും പാലങ്ങളും ഉൾപ്പെടെ തകർന്ന് കോടാനുകോടി രൂപയുടെ നഷ്ടമാണ് ഉണ്ടായിട്ടുള്ളത്. 2023-24 വർഷത്തെ സംസ്ഥാന ബഡ്ജറ്റിൽ കൂട്ടിക്കൽ, മൂന്നിലവ് പഞ്ചായത്തുകൾക്കായി പ്രത്യേക പാക്കേജ് അനുവദിയ്ക്കണമെന്ന് അഭ്യർത്ഥി ക്കുന്നു. അതോടൊപ്പം തന്നെ മീനച്ചിലാർ, പുല്ലകയാർ, മണിമലയാർ എന്നീ നദികളിൽ പ്രളയത്തെ തുടർന്ന് കല്ലും മണലും അടിഞ്ഞ് കൂടിയിരിക്കുകയാണ്. ഇത് തുടർ പ്രളയ ങ്ങൾക്ക് സാധ്യത വർദ്ധിപ്പിക്കുന്നു. അതുകൊണ്ടുതന്നെ പ്രസ്തുത നദികളിലെ Read More…
Tag: Shone George
പ്രതിഷേധങ്ങളുടെയും ഇടപെടലുകളുടെയും വിജയം : അഡ്വ. ഷോൺ ജോർജ്
ഈരാറ്റുപേട്ട – വാഗമൺ റോഡിന്റെ റീ-ടെണ്ടർ നടപടികൾ പൂർത്തീകരിച്ചത് ജനകീയ പ്രക്ഷോഭങ്ങളുടെയും ശക്തമായ ഇടപെടലുകളുടെയും വിജയമാണെന്ന് ജില്ലാ പഞ്ചായത്ത് അംഗം അഡ്വ.ഷോൺ ജോർജ് പറഞ്ഞു. 2022 ഓഗസ്റ്റ് 24ന് നിർമ്മാണ കാലാവധി പൂർത്തിയായിട്ടും മുൻ കരാറുകാരനെ ടെർമിനേറ്റ് ചെയ്യുവാനോ റീ-ടെണ്ടർ നടപടികൾ സ്വീകരിക്കുവാനോ തയ്യാറാകാതിരുന്ന സർക്കാർ ബഹുമാനപ്പെട്ട ഹൈക്കോടതി റിപ്പോർട്ട് ആവശ്യപ്പെട്ടപ്പോൾ മാത്രമാണ് തുടർ നടപടികൾ സ്വീകരിക്കാൻ തയ്യാറായത്. ശക്തമായ ജനകീയ പ്രക്ഷോഭവും ഇതോടൊപ്പം ഉണ്ടായി. ഇതിന്റെയൊക്കെ പ്രതിഫലനമാണ് അടിയന്തര നടപടികൾക്ക് കാരണമായത്. തുടർന്ന് ഒരാഴ്ചക്കുള്ളിൽ കരാറുകാരനെ Read More…
സി പി ഐ എം പ്രസ്താവന ജാള്യത മറയ്ക്കാൻ : അഡ്വ ഷോൺ ജോർജ്
എൽഡിഎഫ് സർക്കാരിന്റെയും എംഎൽഎയുടെയും കഴിവുകേട് മൂലം ഈരാറ്റുപേട്ട – വാഗമൺ റോഡ് നിർമ്മാണം വൈകുന്നതിലുള്ള ജാള്യത മറച്ചുവയ്ക്കാനാണ് മുൻ എം.എൽ.എ. പിസി ജോർജിനും തനിക്കുമെതിരെ സി.പി.ഐ.എം. പ്രസ്താവനകളുമായി മുന്നോട്ടു വന്നിരിക്കുന്നതെന്ന് ജില്ലാ പഞ്ചായത്ത് അംഗം അഡ്വ. ഷോൺ ജോർജ് പറഞ്ഞു. റോഡിനെ സംബന്ധിച്ച കഴിഞ്ഞ പത്ത് വർഷത്തെ ചരിത്രം പറയുന്ന സി.പി.ഐ.എം. ഈ കഴിഞ്ഞ രണ്ടു വർഷക്കാലമാണ് റോഡ് ഇത്രയും ശോചനീയമായതെന്ന എന്ന കാര്യം വിസ്മരിക്കരുത്. അതിനുമുമ്പ് എല്ലാ കാലത്തും റോഡ് ഗതാഗതയോഗ്യമാക്കുന്നതിൽ പിസി ജോർജ് പ്രത്യേകം Read More…
ഈരാറ്റുപേട്ട – വാഗമൺ റോഡ് നിർമ്മാണം ഏറ്റെടുത്തിരുന്ന മുൻ കരാറുകാരനെ സംരക്ഷിക്കാൻ ഗൂഢാലോചന : അഡ്വ ഷോൺ ജോർജ്
ഈരാറ്റുപേട്ട – വാഗമൺ റോഡ് നിർമ്മാണം ഏറ്റെടുത്തിരുന്ന മുൻ കരാറുകാരായ ഡീൻസ് കൺസ്ട്രക്ഷനെ സംരക്ഷിക്കാൻ എം.എൽ.എയുടെ നേതൃത്വത്തിൽ ഗൂഢാലോചന നടന്നതായി ജില്ലാ പഞ്ചായത്ത് അംഗം അഡ്വ.ഷോൺ ജോർജ് ആരോപിച്ചു. നിർമ്മാണ പ്രവർത്തനങ്ങളിൽ ഗുരുതര വീഴ്ച വരുത്തിയകരാറുകാരനെ മാറ്റണമെന്നാവശ്യപ്പെട്ട് നിരവധി തവണ പൊതുമരാമത്ത് വകുപ്പ് മന്ത്രിക്ക് കത്ത് നൽകിയെങ്കിലും യാതൊരു നടപടിയും ഉണ്ടാകാത്ത സാഹചര്യത്തിലാണ് ബഹുമാനപ്പെട്ട ഹൈകോടതിയെ സമീപിച്ചത്. കോടതിയിൽനിന്നും നടപടി ഭയന്നാണ് ഇപ്പോൾ കരാറുകാരനെ ടെർമിനേറ്റ് ചെയ്ത് പുതിയ ടെൻഡർ ക്ഷണിച്ചിരിക്കുന്നത്. എന്നാൽ പഴയ കരാറുകാരന് കോടതിയെ Read More…
ഈരാറ്റുപേട്ട – വാഗമൺ റോഡിന്റെ നിർമ്മാണത്തിൽ അടിയന്തര റിപ്പോർട്ട് തേടി ഹൈക്കോടതി
ഈരാറ്റുപേട്ട – വാഗമൺ റോഡിന്റെ നിർമ്മാണം സംബന്ധിച്ച് അടിയന്തിര റിപ്പോർട്ട് നൽകാൻ ഹൈക്കോടതി പൊതുമരാമത്ത് വകുപ്പിനോട് ആവശ്യപ്പെട്ടു. റോഡിൻ്റെ നിലവിലെ അവസ്ഥയിൽ ഹൈക്കോടതി ആശ്ചര്യം രേഖപ്പെടുത്തുകയും ചെയ്തു. കോട്ടയം ജില്ലാ പഞ്ചായത്ത് അംഗവും അഭിഭാഷകനുമായ അഡ്വ. ഷോൺ ജോർജ് നൽകിയ ഹർജിയിലാണ് ഹൈക്കോടതി ഇടപെടൽ. 2016-ൽ കിഫ്ബി പദ്ധതിയിൽ ഉൾപ്പെടുത്തി 63.99 കോടി രൂപ അനുവദിച്ച് അന്താരാഷ്ട്ര നിലവാരത്തിൽ പ്രസ്തുത റോഡ് നവീകരിക്കാൻ അനുമതി ലഭിച്ചെങ്കിലും സ്ഥലം ഏറ്റെടുക്കൽ നടപടികളിലുണ്ടായ കാലതാമസം മൂലം പദ്ധതി നടപ്പിലാക്കാൻ സാധിക്കാതെ Read More…
വിശ്രമ കേന്ദ്രം, റോഡ്, കുടിവെള്ളം ; പൂഞ്ഞാറിൽ 2.5 കോടിയുടെ പദ്ധതി: ഷോൺ ജോർജ്
ഈരാറ്റുപേട്ട: ജില്ലാ പപഞ്ചായത്ത് പൂഞാർ ഡിവിഷനു കീഴിൽ 2022-23 സാമ്പത്തിക വർഷം 2.57 കോടി രൂപയുടെ പദ്ധതികൾ നടപ്പിലാക്കും. വിശ്രമ കേന്ദ്രം, റോഡ്, കുടിവെള്ളം ഇവയെല്ലാം പദ്ധതിയിൽ ഉൾപ്പെടുത്തിയിട്ടുണ്ട്. വാഗമൺ ടൂറിസം മേഖലയ്ക്ക് പ്രയോജനകമാക്കുന്ന രീതിയിൽ ഈരാറ്റുപേട്ട- വാഗമൺ റോഡിൽ ടേക്ക് എ ബ്രേക്ക് പദ്ധതിയിൽ ഉൾപ്പെടുത്തി വിശ്രമ കേന്ദ്രം നിർമ്മിക്കുന്നതിന് 25 ലക്ഷം രൂപയും, ബോട്ടിൽ ബൂത്തുകളും , ശുചിത്വ ചെക്ക്പോസ്റ്റ് സ്ഥാപിക്കുന്നതിനായി 10 ലക്ഷം രൂപയും അനുവദിച്ചിട്ടുണ്ടെന്ന് ജില്ലാ പഞ്ചായത്തംഗം ഷോൺ ജോർജ് അറിയിച്ചു. Read More…
തന്റേടം ഉണ്ടോ ആർ റ്റി ഒയ്ക്ക് നടപടി സ്വീകരിക്കാൻ: അഡ്വ ഷോൺ ജോർജ്
ഇന്ന് കോട്ടയം ടൗണിൽ മുഖ്യമന്ത്രി കർഷക സംഘം സംസ്ഥാന സമ്മേള വേദിയിൽ പ്രസംഗിക്കുകയാണ്. ഈ പരിപാടിയിലേക്ക് കോട്ടയം ജില്ലയുടെ വിവിധ പ്രദേശങ്ങളിൽ നിന്നും സിപിഎം നേതൃത്വത്തിൽ പ്രൈവറ്റ് ബസുകളിലാണ് ആളുകളെ കോട്ടയത്ത് എത്തിക്കുന്നത്. എന്നാൽ ഇതിൽ ഒരു പ്രൈവറ്റ് ബസ്സിനു പോലും അവരവരുടെ റൂട്ട് വിട്ട് കോട്ടയത്തേയ്ക്ക് വരാൻ നിയമപരമായി അവകാശമുള്ളതല്ല. നിയമം ലംഘിച്ചുകൊണ്ടാണ് സിപിഎം പ്രവർത്തകരുമായി 90% ബസ്സുകളും ഇന്ന് കോട്ടയത്ത് എത്തിയിട്ടുള്ളത്. ഈ പോകുന്ന വാഹനങ്ങളിൽ ഏതെങ്കിലും ഒരു വാഹനത്തിന് അപകടം പറ്റിയാൽ പെർമിറ്റ് Read More…
കൂട്ടിക്കൽ ദുരന്തമുണ്ടായി ഒരു വർഷം തികഞ്ഞിട്ടും ഈ നാടിനുവേണ്ടി ഒന്നും ചെയ്യാത്ത സംസ്ഥാന സർക്കാരിനും ജനപ്രതിനിധികൾക്കും എതിരായി കുറ്റപത്രവുമായി അഡ്വ ഷോൺ ജോർജ്
കൂട്ടിക്കൽ ദുരന്തമുണ്ടായി ഒരു വർഷം തികഞ്ഞിട്ടും ഈ നാടിനുവേണ്ടി ഒന്നും ചെയ്യാത്ത സംസ്ഥാന സർക്കാരിനും ജനപ്രതിനിധികൾക്കും എതിരായി കോട്ടയം ജില്ലാ പഞ്ചായത്ത് അംഗവും കേരള ജനപക്ഷം സംസ്ഥാന സെക്രട്ടറിയേറ്റ് അംഗവുമായ അഡ്വ. ഷോൺ ജോർജ് നൽകുന്ന കുറ്റപത്രം. 2021 ഒക്ടോബർ മാസം പതിനാറാം തീയതി കോട്ടയം ജില്ലയിലെ കാഞ്ഞിരപ്പള്ളി താലൂക്കിൽ സംസ്ഥാനത്തെ തന്നെ ഏറ്റവും വലിയ പ്രളയദുരന്തം ഉണ്ടായ കൂട്ടിക്കൽ പഞ്ചായത്തിൽ കഴിഞ്ഞ ഒരു വർഷക്കാലമായി സംസ്ഥാനം ഭരിക്കുന്ന ഭരണകൂടവും ജനപ്രതിനിധികളും ചെയ്ത കുറ്റങ്ങൾ ചുവടെ ചേർക്കുന്നു. Read More…
ചിങ്ങം ഒന്നിന് കർഷകർ വഞ്ചന ദിനമായി ആചരിക്കണമായിരുന്നു : ഷോൺ ജോർജ്
മൂന്നിലവ്: ചിങ്ങം ഒന്നിന് റബർ കർഷകർ വഞ്ചനാദിനമായി ആചരിക്കണമായിരുന്നു എന്ന് ജില്ലാ പഞ്ചായത്തംഗം അഡ്വ. ഷോൺ ജോർജ്. മൂന്നിലവ് ഗ്രാമപഞ്ചായത്ത് സംഘടിപ്പിച്ച കർഷകദിന പരിപാടിയിൽ പങ്കെടുത്ത് സംസാരിക്കുകയായിരുന്നു അദ്ദേഹം. ഏക്കറിൽ കൂടുതൽ സ്ഥലമുള്ള റബ്ബർ കർഷകരുടെ ക്ഷേമ പെൻഷനുകൾ നിർത്തലാക്കി കൊണ്ടുള്ള സർക്കാർ ഉത്തരവ് പട്ടിണി കിടക്കുന്ന കർഷകരോടുള്ള വെല്ലുവിളിയാണ്. ഇതിനെതിരെ ശക്തമായ ജനകീയ പ്രക്ഷോഭം ഉയർന്നു വരണം. രണ്ടാം പിണറായി സർക്കാർ അധികാരത്തിലെത്തി രണ്ടാം വർഷത്തിലേക്ക് കടന്നിട്ടും വില സ്ഥിരത പദ്ധതിയിൽ ഉൾപ്പെടുത്തി റബർ കർഷകർക്ക് Read More…
മന്ത്രി വി.എൻ.വാസവന്റെ മൂന്നിലവ് സന്ദർശനം പ്രഹസനമായി
മീനച്ചിൽ താലൂക്കിൽ പ്രളയം ഏറ്റവും അധികം ബാധിച്ച മൂന്നിലവ് ഗ്രാമപഞ്ചായത്തിൽ ജില്ലയുടെ ചുമതലയുള്ള മന്ത്രി വി.എൻ.വാസവന്റെ സന്ദർശനം വിവാദമായി . മന്ത്രിയുടെ സന്ദർശനത്തെ സംബന്ധിച്ച് പാലാ ആർ.ഡി.ഒ അറിയിച്ചതിനെ തുടർന്ന് ജില്ലാ പഞ്ചായത്ത് അംഗം അഡ്വ. ഷോൺ ജോർജ്, പഞ്ചായത്ത് പ്രസിഡന്റ് ജോഷി ജോഷ്വാ,ബ്ലോക്ക് പഞ്ചായത്ത് അംഗം ബിന്ദു സെബാസ്റ്റ്യൻ, മറ്റ് ഗ്രാമപഞ്ചായത്ത് മെമ്പർമാരും പഞ്ചായത്ത് ഓഫീസിൽ കാത്തു നിന്നു. കടപുഴ പാലം സന്ദർശിച്ച് തിരികെയെത്തി വെള്ളം കയറി നാശനഷ്ടം സംഭവിച്ച മൂന്നിലവ് പഞ്ചായത്ത് ഓഫീസ് സന്ദർശിക്കും Read More…